സമ്പന്നമായ കലാകൗമുദിക്കാലത്തെ അവകാശവാദങ്ങളില്ലാത്ത 'ഒറ്റമരം'

സമ്പന്നമായ ആ കലാകൗമുദിക്കാലത്തിൻ്റെ ഓർമ്മയുടെ വഴിയടയാളങ്ങളിൽ ഏറ്റവും തിളക്കത്തോടെ നിൽക്കും എസ് ജയചന്ദ്രൻ നായർ എന്ന തൂലികാ അടയാളം.

dot image

ആഴത്തിലുള്ള വായനയുടെ നവതരംഗം സൃഷ്ടിച്ചു കൊണ്ടായിരുന്നു കലാകൗമുദി വാരിക മലയാളിയുടെ രാഷ്ട്രീയ-സാഹിത്യ-സാമൂഹിക-സാസ്‌കാരിക മണ്ഡലങ്ങളിൽ ഇടംനേടിയത്. കലാകൗമുദി വാരികയുടെ പിറവിയെന്ന ഊർജ്ജം എംഎസ് മണിയാണെങ്കിൽ വലംകൈ എസ് ജയചന്ദ്രൻ നായരായിരുന്നു. 1975ൽ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു കലാകൗമുദിയുടെ പിറവി. തൈക്കാടും പിന്നീട് പട്ടത്തുമുള്ള വാടകകെട്ടിടങ്ങളിൽ നിന്ന് കേരളത്തിൻ്റെ രാഷ്ട്രീയ-സാഹിത്യ-സാമൂഹിക മണ്ഡലങ്ങളെ ഏറെ സ്വാധീനിച്ച കലാകൗമുദി വാരിക പുറത്തിറങ്ങുന്നത്.

സവിശേഷമായ ചട്ടക്കൂടിൽ മൗലികമായ ഉൾകാമ്പുള്ള ഒരു വാരികയെന്ന എംഎസ് മണിയുടെ സ്വപ്നങ്ങൾക്ക് ചിറകായി നിന്നത് എസ് ജയചന്ദ്രൻ നായരും എൻആർ‌എസ് ബാബുവുമായിരുന്നു. കേരളകൗമുദിയുടെ പ്രസിൽ നിന്നും പ്രിൻ്റ് ചെയ്തിരുന്ന കലാകൗമുദിയുടെ ബഹുവർണ്ണ കവർ അച്ചടിച്ചിരുന്നത് ശിവകാശിയിലെ ഓറിയൻ്റൽ ലിത്തോ പ്രസിൽ നിന്നായിരുന്നു. ഇക്കാലഘട്ടത്തെ എസ് ജയചന്ദ്രൻ നായർ തന്നെ സ്വന്തം ഓർമ്മയിൽ നിന്ന് പകർത്തിയെഴുതിയിട്ടുണ്ട്. അവധികളോ വിശ്രമങ്ങളോ ഇല്ലാത്ത ദിവസങ്ങൾ എന്നാണ് കലാകൗമുദിയുടെ തുടക്കകാലത്തെ എസ് ജയചന്ദ്രൻ നായർ വിശേഷിപ്പിച്ചിട്ടുള്ളത്. കാമ്പും കഴമ്പുമുള്ള പ്രസ്ദ്ധീകരണത്തെ ഇടതുരാഷ്ട്രീയത്തിൻ്റെ ഭാ​ഗമാക്കാൻ പോലും എംഎസ് മണി മടികാണിച്ചിരുന്നില്ലെന്നും എസ് ജയചന്ദ്രൻ നായർ അനുസ്മരിച്ചിട്ടുണ്ട്.

'പേട്ടയിലുള്ള കേരളകൗമുദി പ്രസിൽ അച്ചടി. കവർച്ചിത്രം അച്ചടിക്കാൻ കണ്ടുപിടിച്ചത് ശിവകാശിയിലെ ഓറിയൻ്റ് ലിത്തോപ്രസ്സായിരുന്നു. എല്ലാ ആഴ്ചയും ഞാനും എംഎസ് മണിയും ശിവകാശിയിൽ കവർച്ചിത്രം ഏൽപ്പിക്കാൻ പോകുമായിരുന്നു. അച്ചടിത്തിരക്കിനിടയിലും കലാകൗമുദിയുടെ കവർ അച്ചടിക്കുന്നതിൽ ഓറിയൻ്റുകാർ പ്രദർശിപ്പിച്ചിരുന്ന താൽപ്പര്യം, അതിൻ്റെ ഉടമകളുമായി എഎസ് മണിക്ക് സൃഷ്ടിക്കാൻ സാധിച്ച സൗഹാർദ്ദത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു' എന്നായിരുന്നു എംഎസ് മണിയുടെ അനുസ്മരിച്ച് കലാകൗമുദി പുറത്തിറക്കിയ ഓർമ്മയിലെ എംഎസ് മണി എന്ന പുസ്തകത്തിൽ എസ് ജയചന്ദ്രൻ നായർ കുറിച്ചത്.

'എം കൃഷ്ണൻനായരുടെ സാഹിത്യവാരഫലം, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകൾ, ഒ വി വിജയൻ്റെ ഇത്തിരി നേരമ്പോക്ക്. ഒടുവിൽ എംടിയുടെ രണ്ടാമൂഴത്തിലൂടെ ഭാരതപ്പുഴ നീന്തിക്കടക്കുമ്പോൾ, അത് കലാകൗമുദിയുടെ സുവർണ്ണ നിമിഷമായി നീണ്ടകാലം. സംഭവബഹുലമായിരുന്നു വിശ്രമം മറന്ന ദിവസങ്ങൾ, പരീക്ഷണങ്ങൾ, വെല്ലുവിളികൾ, ഒപ്പം എതിർപ്പുകൾ, ഒരിക്കലും തളരാത്ത നിശ്ചയദാർഢ്യം….'

പതിയെ പതിയെ കലാകൗമുദി മലയാളികളുടെ സാംസ്കാരിക ജീവിതത്തിൻ്റെ ഭാ​ഗമായതിനെയും എസ് ജയചന്ദ്രൻ നായർ അനുസ്മരിക്കുന്നുണ്ട്. 'എം കൃഷ്ണൻനായരുടെ സാഹിത്യവാരഫലം, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകൾ, ഒ വി വിജയൻ്റെ ഇത്തിരി നേരമ്പോക്ക്. ഒടുവിൽ എംടിയുടെ രണ്ടാമൂഴത്തിലൂടെ ഭാരതപ്പുഴ നീന്തിക്കടക്കുമ്പോൾ, അത് കലാകൗമുദിയുടെ സുവർണ്ണ നിമിഷമായി നീണ്ടകാലം. സംഭവബഹുലമായിരുന്നു വിശ്രമം മറന്ന ദിവസങ്ങൾ, പരീക്ഷണങ്ങൾ, വെല്ലുവിളികൾ, ഒപ്പം എതിർപ്പുകൾ, ഒരിക്കലും തളരാത്ത നിശ്ചയദാർഢ്യം….', മലയാളിയുടെ ജീവിതപരിസരത്തേയ്ക്ക് കലാകൗമുദി പടർന്നുകയറിയ കാലത്തെ അവകാശവാദങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ എസ് ജയചന്ദ്രൻ പകർത്തിയെഴുതിയത് ഇങ്ങനെയായിരുന്നു.

കലാകൗമുദിയുടെ തുടക്കത്തിൽ എസ് ജയചന്ദ്രൻ നായരുടെ കയ്യൊപ്പ് ഏതുനിലയിലാണ് പതി‍ഞ്ഞിരിക്കുന്നതെന്ന് ശില്പി കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചിട്ടുണ്ട്. 'പത്രലോകത്ത് പുതിയൊരു പ്രസ്ഥാനമുണ്ടാകണമെന്ന് എം എസ് മണി ആഗ്രഹിച്ചിരുന്ന ഒരുകാലമായിരുന്നു അത്. ജയചന്ദ്രൻ നായർ, എൻആർഎസ് ബാബു, എംഎസ് മണി തുടങ്ങിയവർ കൂടിയിരിക്കുമ്പോൾ ഇത്തരം ചർച്ചകൾ പലപ്പോഴും നടക്കാറുണ്ട്. ഞാനും പലവട്ടം അതിന്റെ ഭാഗമായിട്ടുണ്ട്. ഇത്തരം ചർച്ചകൾക്ക് ഇടയിലാണ് മലയാളത്തിൽ കലകൾക്കായി ഒരു പ്രസ്ദ്ധീകരണമില്ലെന്ന് ഒരിക്കൽ ഞാൻ പറയുന്നതും അത്തരമൊന്നിനെക്കുറിച്ച് ചിന്തിച്ചുകൂടെയെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നതും. കലയ്ക്ക് പ്രാധാന്യം കൊടുക്കുന്നൊരു പ്രസ്ദ്ധീകരണത്തെക്കുറിച്ച് ചിന്തിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് ഞാൻ കൊല്ലത്ത് കാർത്തികഹോട്ടലിൽ ശില്പം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജയചന്ദ്രൻനായരും, എൻആർഎസ് ബാബുവും മറ്റൊരു സുഹത്തായ രാജേന്ദ്രബാബുവും എത്തുന്നത്. കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം പിന്നെയും ചർച്ചകളിൽ വന്നു. ഇത്തരം ചർച്ചകളിൽ നിന്നെല്ലാം ആയിരുന്നു കലാകൗമുദി വാരിക രൂപപ്പെടുന്നത്' എന്നായിരുന്നു കലാകൗമുദിയുടെ പിറവിയുടെ ഓർമ്മകൾ കാനായി പകർത്തുന്നത്.

കലാകൗമുദി മലയാള സാഹിത്യത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയിരുന്ന കാലത്ത് അതിൻ്റെ പിന്നണിയിൽ എസ് ജയചന്ദ്രൻ നായരുണ്ടായിരുന്നു. ആ‍ർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളും കേരളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ രചനകളും കൊണ്ട് സമ്പന്നമായിരുന്ന ആ കാലത്തിൻ്റെ വഴിയടയാളങ്ങളിൽ സ്വന്തം പേര് അവകാശവാദമായി എസ് ജയചന്ദ്രൻ നായർ എവിടെയും പകർത്തിയിട്ടില്ല.

കലാകൗമുദി മലയാള സാഹിത്യത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയിരുന്ന കാലത്ത് അതിൻ്റെ പിന്നണിയിൽ എസ് ജയചന്ദ്രൻ നായരുണ്ടായിരുന്നു. ആ‍ർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളും കേരളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ രചനകളും കൊണ്ട് സമ്പന്നമായിരുന്ന ആ കാലത്തിൻ്റെ വഴിയടയാളങ്ങളിൽ സ്വന്തം പേര് അവകാശവാദമായി എസ് ജയചന്ദ്രൻ നായർ എവിടെയും പകർത്തിയിട്ടില്ല. എന്നാൽ എംടി, ടി പത്മനാഭൻ, സക്കറിയ, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, എം മുകുന്ദൻ.... കലാകൗമുദിയിൽ എഴുതാതിരുന്നത് ആരാണ്? 'അക്കാലത്ത് ജയനുമായിട്ടായിരുന്നു നിരന്തര ആശയവിനിമയം' എന്ന് സക്കറിയ എഴുതിയിട്ടുണ്ട്. അതൊരു സക്കറിയയുടെ മാത്രം അനുഭവമായിരിക്കില്ല. കലാകൗമുദിയിൽ പത്രപ്രവർത്തന ജീവിതം തുടങ്ങിയ ഉണ്ണി ബാലകൃഷ്ണൻ 'ലിറ്റററി എഡിറ്റർ' എന്നാണ് എസ് ജയചന്ദ്രൻ നായരെ അടയാളപ്പെടുത്തുന്നത്. എം പി നാരായണപിള്ളയും എം കൃഷ്ണൻനായരുമെല്ലാം നിറഞ്ഞ് നിന്ന കലാകൗമുദിയിൽ കിഴക്കൻ യൂറോപ്പിലെ രാഷ്ട്രീയ ചലനങ്ങളുമായി ബെ‍ർലിൻ കുഞ്ഞനന്തൻ നായരും എത്തിയിരുന്നു. സമ്പന്നമായ ആ കലാകൗമുദിക്കാലത്തിൻ്റെ ഓർമ്മയുടെ വഴിയടയാളങ്ങളിൽ ഏറ്റവും തിളക്കത്തോടെ നിൽക്കും എസ് ജയചന്ദ്രൻ നായർ എന്ന തൂലികാ അടയാളം.

Content Highlights: Memories of s jayachandran nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us