പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊക്കെ സുരക്ഷയൊരുക്കുന്നവർ എല്ലാക്കാലത്തും നമുക്കൊരു കൗതുകമാണ്. ഏറ്റവും ഒടുവിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദശിക്കാനെത്തിയപ്പോഴും അതിന് മുമ്പ് ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴും പ്രധാനമന്ത്രിക്ക് ചുറ്റും അണിനിരന്ന സുരക്ഷാ വിഭാഗങ്ങളെ നമ്മൾ കണ്ടതാണ്. കറുത്ത കോട്ടും കണ്ണടയുമൊക്കെ ധരിച്ച് തോക്കുകളേന്തി പിറകെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ നമ്മള് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കള്ക്കെല്ലാം ഈ സുരക്ഷാ സംവിധാനങ്ങളുണ്ട്.
ലൈംഗികാരോപണം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്ഏതൊക്കെയാണ് രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കള്ക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള് ?
ഈ സംവിധാനങ്ങള് വഴി സുരക്ഷ ലഭിക്കുന്നത് എപ്രകാരമാണ് ?
സുരക്ഷ നല്കാനായി ഏര്പ്പെടുത്തിയിരിക്കുന്ന ഏജന്സികള് ഏതൊക്കെയാണ്?
സുരക്ഷാ സംവിധാനങ്ങള് ഏര്പ്പെടുത്തുന്ന സാഹചര്യങ്ങള് എന്തൊക്കെയാണ്?
രാജ്യത്തെ അഞ്ച് സുരക്ഷാ സംവിധാനങ്ങളുടെ പ്രത്യേകതകള് എന്തൊക്കെയാണ്?
കഴിഞ്ഞ ദിവസം ശരത്പവാറിന് കേന്ദ്രസര്ക്കാര് സെഡ് പ്ലസ് സുരക്ഷ ഏര്പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിഐപി സുരക്ഷയെക്കുറിച്ചുള്ള ചര്ച്ചകളും സോഷ്യല് മീഡിയയില് ഇടം പിടിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആര്ക്കൊക്കെ സുരക്ഷാ സംവിധാനം ഒരുക്കണം എന്ന് തീരുമാനിക്കുന്നത്. അതും ഇൻ്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ. തീവ്രവാദ ഭീഷണി അടക്കം ജീവന് ഭീഷണി ഉയരുമ്പോഴാണ് ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള് ഒരുക്കുന്നത്. എസ് പി ജി കാറ്റഗറി, എക്സ് കാറ്റഗറി, വൈ കാറ്റഗറി, സെഡ് കാറ്റഗറി, സെഡ് പ്ലസ് കാറ്റഗറി എന്നിവയാണ് രാജ്യത്തെ അഞ്ച് വിധത്തിലുളള പ്രധന സുരക്ഷാ സംവിധാനങ്ങള്.
ഒറ്റ ക്ലിക്കിലേക്ക് ലോകത്തെ ചുരുക്കിയ താരം; എന്താണ് OFC കേബിളുകൾ?എങ്ങനെയാണ് ഒരു വ്യക്തിക്ക് ഇത്തരത്തിലുളള സുരക്ഷ അനുവദിക്കുന്നതെന്ന് നോക്കാം. പ്രധാനപ്പെട്ട വ്യക്തികള്ക്ക് ആര്ക്കെങ്കിലും ഏതെങ്കിലും തരത്തില് ഭീഷണി ഉണ്ടായാല് അവര്ക്ക് അടുത്തുളള പോലീസ് സ്റ്റേഷനില് പരാതിപ്പെടാം. സര്ക്കാരാണ് അവര്ക്ക് സുരക്ഷാസംവിധാനം ഒരുക്കേണ്ടത്. ഈ പരാതി തുടര് പരിശോധനകള്ക്കായി ഇൻ്റലിജൻസ്-രഹസ്യാന്വേഷണ ഏജന്സികളെ ഏല്പ്പിക്കുന്നു. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുളള കാര്യങ്ങള് തീരുമാനിക്കപ്പെടുന്നത്. ലഭിച്ച വിവരങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും. ഒടുവില് സുരക്ഷ നല്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള് മുന്നോട്ടുനീക്കുന്നതിനായി എസ്പിജി , എന്എസ്ജി , ഐടിബിപി , സിആര്പിഎഫ് തുടങ്ങിയ ഏജന്സികളെ ഏല്പ്പിക്കുന്നതാണ് അടുത്ത നടപടി. സംസ്ഥാന തലത്തിൽ ആളുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നതും ബന്ധപ്പെട്ട ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.
എന്താണ് എസ്പിജി ലെവല് സുരക്ഷ
ഇതില് ഏറ്റവും പ്രധാനപ്പെട്ടത് എസ്പിജി ലെവല് അതായത് സ്പെഷ്യല് പ്രൊട്ടക്ഷന് സുരക്ഷയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനമാണിത്. 1988ല് പാര്ലമെന്റിന്റെ അംഗീകാരത്തോടെ വന്ന ഈ സുരക്ഷാ സംവിധാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. എന്താണ് ഈ സുരക്ഷയുടെ പ്രത്യേകത എന്ന് നോക്കാം. കേന്ദ്രസര്ക്കാരിന്റെ പൂര്ണ്ണ നിയന്ത്രണത്തിലുള്ള സംഘമാണ് എസ്പിജി ഗ്രൂപ്പിലുള്ളത്. പ്രധാനമന്ത്രിയ്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും സുരക്ഷ നല്കുന്നത് എസ്പിജിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല സ്പെഷ്യല് പ്രൊട്ടക്ഷന് ഗ്രൂപ്പിലെ കമാന്ഡോ സംഘമാണ് നിര്വ്വഹിക്കുന്നത്. മികച്ച പരിശീലനം ലഭിച്ച കമാൻഡോകളും സുരക്ഷാ സംവിധാനങ്ങളും ഒക്കെയുള്ള ടീമാണ് സ്പെഷ്യല് പ്രൊട്ടക്ഷന് ഗ്രൂപ്പ്. അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിച്ചിരിക്കേണ്ട ചട്ടങ്ങള് അടങ്ങിയ ബ്ലൂ ബുക്ക് അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളെല്ലാം എസ്പിജി നിര്വ്വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഈ സുരക്ഷയാണ് പ്രധാനമന്ത്രിക്ക് നല്കുന്നത്.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷ
എന് എസ് ജി കമാന്ഡോകള്, പൊലീസ്, ഇന്റലിജന്സ് ഓഫീസര്മാര് എന്നിവരുള്പ്പെടെ 36-40 പേര് അടങ്ങുന്ന വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സെഡ് പ്ലസ് കാറ്റഗറിയിലുള്ളത്. ഇന്ത്യയിലെ ഉയര്ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പ് വരുത്തുന്നതാണ് സെഡ് പ്ലസ് കാറ്റഗറി. സുരക്ഷയുടെ ഒന്നിലധികം കാര്യങ്ങള്, നൂതന സാങ്കേതിക നടപടികള്, വ്യക്തിയെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതിനുള്ള കര്ശനമായ പ്രോട്ടോക്കോളുകള് എന്നിവ ഇതില് ഉള്പ്പെടുന്നു. സെഡ് പ്ലസ് സുരക്ഷയ്ക്ക് കീഴിലുള്ള വ്യക്തിക്ക് ഒന്നിലധികം എസ്കോര്ട്ട് വാഹനങ്ങള്, ഒരു പൈലറ്റ് വാഹനം, ചിലപ്പോള് ഒരു ആംബുലന്സ് എന്നിവയുള്പ്പെടെ വിപുലമായ ഒരു വാഹനവ്യൂഹം തന്നെയുണ്ട്. സെഡ് പ്ലസ് സുരക്ഷാ ഉദ്യോഗസ്ഥർ അത്യാധുനിക ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും അടക്കം സർവ്വ സജ്ജരാണ്. ഉയര്ന്ന ഉദ്യോഗസ്ഥർ, ഉന്നത രാഷ്ട്രീയ നേതാക്കള്, സമൂഹത്തിലെ പ്രാധാന്യം കൊണ്ട് ഉയര്ന്ന ഭീഷണിയുള്ള വ്യക്തികള് തുടങ്ങിയവർക്ക് സെഡ് പ്ലസ് സുരക്ഷ നല്കിവരുന്നു.
സെഡ് കാറ്റഗറി സുരക്ഷ
രാജ്യത്തെ ഏറ്റവും ഉയര്ന്ന മൂന്നാമത്തെ സുരക്ഷാ സംവിധാനമാണ് സെഡ് കാറ്റഗറി സുരക്ഷ. നാല് അല്ലെങ്കില് അഞ്ച് എന് എസ് ജി കമാന്ഡോകളും പോലീസുകാരുമടക്കം 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില് പ്രവര്ത്തിക്കുന്നത്.
വൈ കാറ്റഗറി സുരക്ഷ
ഇന്ത്യയുടെ നാലാമത്തെ ഉയര്ന്ന സുരക്ഷാ സംവിധാനമാണ് വൈ കാറ്റഗറി സുരക്ഷാ സംവിധാനം. രാജ്യത്ത് ഭീഷണി നേരിടുന്ന നേതാക്കള്ക്കും മറ്റ് ഉയര്ന്ന ഉദ്യോഗസ്ഥര്ക്കും നല്കുന്ന സുരക്ഷയാണ് ഇത്. 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒന്നോ രണ്ടോ എന് എസ് ജി കമാന്ഡോകളുമാണ് വൈ കാറ്റഗറി സുരക്ഷയില് ഉള്ളത്. ഇന്ത്യയിലെ പല ഉദ്യോഗസ്ഥര്ക്കും രാഷ്ട്രീയക്കാര്ക്കും വൈ കാറ്റഗറി സുരക്ഷയുണ്ട്. ഒരു വിഐപി യുടെ ജീവന് ഭീഷണി നേരിടുകയും സുരക്ഷയ്ക്കായി അപേക്ഷിക്കുകയും ചെയ്താല്, ഇന്ത്യാ ഗവണ്മെന്റ് ആ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവർക്ക് വൈ കാറ്റഗറി സുരക്ഷ നല്കും.
എന്താണ് എക്സ് കാറ്റഗറി സുരക്ഷ
ഇന്ത്യയുടെ അഞ്ചാമത്തെ ഉയര്ന്ന സുരക്ഷാ സംവിധാനമാണ് എക്സ് കാറ്റഗറി വിഭാഗം. രാജ്യം മുഴുവനുള്ള ആളുകള്ക്ക് നിര്ണ്ണായക ഘട്ടത്തില് നല്കിവരുന്ന സുരക്ഷയാണ് എക്സ് ലെവല് സുരക്ഷ. ഈ സുരക്ഷാ സംവിധാനത്തില് കമാന്ഡോകള് ഉണ്ടാവില്ല. പകരം ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥര് മാത്രമാകും ഉണ്ടായിരിക്കുക. ഒന്നോ രണ്ടോ സായുധ പോലീസുകാരുടെ അകമ്പടിയാണ് ഈ സംവിധാനത്തില് ഉണ്ടാവുക.
പൊതുമേഖല സംരംഭങ്ങള്ക്കുള്ള സുരക്ഷ
വ്യക്തികള്ക്ക് മാത്രമല്ല രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും വ്യാവസായിക കേന്ദ്രങ്ങൾക്കും സർക്കാർ സുരക്ഷ ഒരുക്കുന്നുണ്ട്. പൊതുമേഖലാ സംരംഭങ്ങള്ക്ക് സുരക്ഷാ പരിരക്ഷ നല്കുന്നതിനായി 1969 ല് സൃഷ്ടിക്കപ്പെട്ട കേന്ദ്ര സായുധ പോലീസ് സേനയാണ് സിഐഎസ്എഫ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സിഐഎസ്എഫ് പ്രവര്ത്തിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നല്കുക സിഐഎസ്എഫിൻ്റെ ചുമതലയാണ്. ആറ്റോമിക് പവര് പ്ലാന്റുകള്, ബഹിരാകാശ സ്ഥാപനങ്ങള്, വിമാനത്താവളങ്ങള്, തുറമുഖങ്ങള്, പവര് പ്ലാന്റുകള്, സെന്സിറ്റീവ് ഗവണ്മെന്റ് കെട്ടിടങ്ങള്, പൈതൃക സ്മാരകങ്ങള് എന്നിവയെല്ലാം ഇതില് ഉള്പ്പെടുന്നു. നിലവില് 58-ലധികം വിമാനത്താവളങ്ങള്ക്കാണ് സിഐഎസ്എഫ് സുരക്ഷ നല്കുന്നത്. അതില് 18 എണ്ണം 'സെന്സിറ്റീവ്' ക്യാറ്റഗറിയായി കണക്കാക്കപ്പെടുന്നു. ഡല്ഹി മെട്രോയും വിമാനത്താവളങ്ങളും കൂടാതെ, ഇന്ത്യയിലെ 13 പ്രധാന തുറമുഖങ്ങളും സിഐഎസ്എഫിന്റെ സുരക്ഷയിലുണ്ട്.
മുംബൈ ഭീകരാക്രമണത്തെത്തുടര്ന്ന് പൊതു-സ്വകാര്യ സംയുക്ത സംരംഭങ്ങള്ക്കും സ്വകാര്യ സ്ഥാപനങ്ങള്ക്കും സിഐഎസ്എഫിന്റെ സുരക്ഷാ പരിരക്ഷ നല്കിവരുന്നുണ്ട്. ഇതിനായി 1968 ലെ സിഐഎസ്എഫ് നിയമം 2009 ല് ഭേദഗതി വരുത്തി. അതിനുശേഷം, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്ക്കും സിഐഎസ്എഫ് സുരക്ഷാ പരിരക്ഷ നല്കാന് തുടങ്ങി. ഇന്ഫോസിസ്, ടാറ്റ, റിലയന്സ് ഇന്ഡസ്ട്രീസ്, പതഞ്ജലി ഫുഡ് ആന്ഡ് ഹെര്ബല് പാര്ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സിഐഎസ്എഫ് സുരക്ഷാ പരിരക്ഷ നേടിയ ചില പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്.