മൃതദേഹം കഷ്ണങ്ങളാക്കി, കുക്കറില്‍ വേവിച്ചു, ഒടുവില്‍ തടാകത്തില്‍ തള്ളി; ആന്ധ്രയെ നടുക്കിയ അരുംകൊല

ഗുരുമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തിയത് എന്തിന്? മൃതദേഹാവശിഷ്ടം തിരഞ്ഞ് പൊലീസ്

dot image

നുവരി 18നാണ് വെങ്കട മാധവി എന്ന യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി ലഭിക്കുന്നത്. മാധവിയുടെ മാതാപിതാക്കളായിരുന്നു പരാതിയുമായെത്തിയത്. അന്വേഷണത്തിനിറങ്ങിയ പൊലീസിനെ പോലും ഞെട്ടിച്ചുകൊണ്ട് അവര്‍ക്ക് മുന്നില്‍ ക്രൈം ത്രില്ലര്‍ സിനിമകളില്‍ പോലും കണ്ടിട്ടില്ലാത്ത അതിവിദഗ്ധമായ തിരക്കഥയോടെ നടപ്പാക്കിയ ഒരു അരുകൊല ചുരുളഴിഞ്ഞു.

കാണാതായ മകളെ കുറിച്ച് തിരക്കിയ മാതാപിതാക്കള്‍ക്ക് ഭര്‍ത്താവ് ഗുരുമൂര്‍ത്തി നല്‍കിയ മറുപടിയാണ് പൊലീസ് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. മുൻ സൈനിക ഉദ്യോ​ഗസ്ഥനായിരുന്നു ​ഗുരുമൂർത്തി. രണ്ടു ​ദിവസം മുൻപ് ബന്ധുവീട്ടിൽ പോയതിനെ തുടർന്ന് തർക്കമുണ്ടായെന്നും മാധവി വീടുവിട്ടുപോയെന്നുമാണ് ​ഗുരുമൂർത്തി മാധവിയുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ വിശദീകരണം മാധവിയുടെ മാതാപിതാക്കൾക്ക് വിശ്വസനീയമായിരുന്നില്ല. തുടർന്നാണ് മീർപോ‌ർട്ട് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനെത്തിയ പൊലീസിനും ​ഗുരുമൂർത്തിയിൽ സംശയം തോന്നി. പിന്നാലെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. കെട്ടുകഥയാണോ, ഒരു മനുഷ്യന് ഇത്രത്തോളം ക്രൂരനാകാമോ എന്ന ചോദ്യങ്ങളുയര്‍ത്തുന്നതായിരുന്നു ഗുരുമൂര്‍ത്തി നടത്തിയ കുമ്പസാരം.

ഭാര്യയെ കൊലപ്പെടുത്തിയെന്നും സംശയം തോന്നാതിരിക്കാനായി വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചെന്നും ​ഗുരുമൂർത്തി കുറ്റസമ്മതം നടത്തി. 'ശുചിമുറിയിൽവെച്ചാണ് മാധവിയുടെ ശരീരം വെട്ടികഷ്ണങ്ങളാക്കിയത്. പിന്നീട് കുക്കറിലിട്ട് വേവിച്ചു. വേവിച്ച മാംസത്തില്‍നിന്ന് മാംസം വേർപ്പെടുത്തി. ഈ എല്ലുകൾ പൊടിച്ച് വീണ്ടും വേവിച്ചു. മൂന്ന് ദിവസം പലവട്ടമായി മാംസവും അസ്ഥിയും വേവിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത് മീർപോർട്ട് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.' ഗുരുമൂർത്തി കുറ്റബോധമൊന്നുമില്ലാതെ പൊലീസിനുമുന്നില്‍ വിസ്തരിച്ചു.

13 വർഷങ്ങൾക്ക് മുൻപാണ് മാധവിയെ ​ഗുരുമൂർത്തി വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്. ഹൈദരാബാദിലെ ഇവര്‍ ജില്ലെല​ഗുഡയിലാണ് താമസിച്ചിരുന്നത്. കുറ്റകൃത്യം നടക്കുന്ന ദിവസം സംശയം തോന്നാതിരിക്കാൻ മക്കളെ സഹോദരിയുടെ വീട്ടിലേക്കയച്ചു. തിരികെ എത്തിയ മക്കൾക്ക് മുന്നിൽ അമ്മയെ കാണാനില്ലെന്ന നാടകം ഗുരുമൂര്‍ത്തി ഇറക്കി.

ഗുരുമൂര്‍ത്തിയുടെ കുറ്റസമ്മതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുവോളം തടാകത്തിൽ പൊലീസ് തിരച്ചിൽ‌ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഡോ​ഗ് സ്ക്വാഡും മറ്റ് സംഘങ്ങളും എത്തിയാണ് പരിശോധന തുടരുകയാണ്. കൊലപാതകം നടന്നതായി സംശയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനാൽ ഇത് മാന്‍ മിസ്സിങ് കേസ് ആയിട്ടാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നതെന്ന് മീർപേട്ട് എസ്എച്ച്ഒ കെ നാഗരാജു അറിയിച്ചു.

Content Highlights: retired soldier kills wifs, chops, boils body parts in pressure cooker and dumps them in hyderabad lake

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us