'പ്രധാനമേഖലകള്‍ക്കെല്ലാം വിഹിതം, കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ പ്രായോഗിക ബജറ്റാകുമായിരുന്നു'

'പ്രധാനമേഖലകള്‍ക്കെല്ലാം കൃത്യമായ വിഹിതം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല': എന്‍ അജിത് കുമാര്‍

dot image

കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ സംസ്ഥാന ബജറ്റ് ഒരു പ്രായോഗിക ബജറ്റ് ആക്കി മാറ്റാമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധന്‍ എന്‍ അജിത് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ കേരള ബജറ്റ് പ്രത്യേക ഷോയിലായിരുന്നു പ്രതികരണം.

എന്‍ അജിത് കുമാറിന്റെ പ്രതികരണം:

ബജറ്റില്‍ നിരവധി പ്രഖ്യാപനങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇവയുടെ നടപ്പിലാക്കല്‍ പ്രയാസമായിരിക്കും. എന്നാല്‍ പ്രധാനമേഖലകള്‍ക്കെല്ലാം കൃത്യമായ വിഹിതം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊരു പ്രായോഗിക ബജറ്റ് ആക്കാമായിരുന്നു. ഇത്രയധികം പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നതിന് പകരം കുറച്ചുകൂടി കേന്ദ്രീകൃതമായ പദ്ധതികളിലേക്ക് വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതൊരു പ്രായോഗിക ബജറ്റ് ആകുമായിരുന്നു.

ഒന്നുരണ്ടുകാര്യങ്ങള്‍ വളരെ ഈസിയായി പറഞ്ഞെങ്കിലും ചില ന്യൂനതകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനൊരു ഉദാഹരണമാണ് ബെറ്റര്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിന് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് നടത്തുമെന്നുള്ളത്. ആ ഒരു കാര്യം വളരെ ഈസിയായി പറഞ്ഞുപോയി. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ശരിയായ രീതിയിലല്ല നടന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ അംഗീകരിക്കുകയാണിവിടെ. ധനമന്ത്രി നീതി ആയോഗിനെ ഉള്‍പ്പടെ കുറ്റം പറഞ്ഞ് സംസാരിക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്, പക്ഷെ അങ്ങനെയുണ്ടായില്ല. പോരായ്മ അംഗീകരിക്കുകയാണ് ചെയ്തത്. അത് നല്ലൊരു രീതിയായാണ് കാണുന്നത്.

Content Highlights: N Ajith Kumar About Kerala Budget 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us