ഗോള്‍ഡന്‍ വിസയോ ഗോള്‍ഡന്‍ പാസ്പോര്‍ട്ടോ… എന്താണ് വ്യത്യാസം, ഏതാണ് മികച്ചത്?

ഗോള്‍ഡന്‍ വിസ, ഗോള്‍ഡന്‍ പാസ്പോര്‍ട്ട്… പേര് കേള്‍ക്കുമ്പോള്‍ സമാനമാണെന്ന് തോന്നുമെങ്കിലും രണ്ടിന്റെയും ഉപയോഗവും ലക്ഷ്യങ്ങളും വ്യത്യസ്തമാണ്

dot image

വിദ്യാഭ്യാസത്തിനും ജോലിയാവശ്യങ്ങള്‍ക്കുമായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ പൗരത്വമോ റസിഡന്‍ഡി വിസയോ കിട്ടുകയെന്നത് പലരുടെയും സ്വപ്നവുമാണ്. ഇവരുടെ പ്രധാന ലക്ഷ്യം ഗോള്‍ഡന്‍ വിസയോ ഗോള്‍ഡന്‍ പാസ്പോര്‍ട്ടോ ലഭിക്കുകയെന്നതാകും. എന്താണ് ഈ ഗോള്‍ഡന്‍ വിസ? ഗോള്‍ഡന്‍ വിസയും ഗോള്‍ഡന്‍ പാസ്പോര്‍ട്ടും ഒന്നാണോ? പരിശോധിക്കാം…

ഗോള്‍ഡന്‍ വിസ, ഗോള്‍ഡന്‍ പാസ്പോര്‍ട്ട്… പേര് കേള്‍ക്കുമ്പോള്‍ സമാനമാണെന്ന് തോന്നുമെങ്കിലും രണ്ടിന്റെയും ഉപയോഗവും ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും നിക്ഷേപ ശേഷി, ദീര്‍ഘകാലാടിസ്ഥാനത്തിലെ ലക്ഷ്യങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പ്രധാനവുമാണ്.

ഗോള്‍ഡന്‍ വിസ

നിശ്ചിത സമയത്തേക്ക് താമസാവകാശം വാഗ്ദാനം ചെയ്യുന്നവയാണ് ഗോള്‍ഡന്‍ വിസകള്‍. അടിസ്ഥാനപരമായി ഇത് ഒരു റസിഡന്റ്-ബൈ-ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമാണ്. റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സംരംഭങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്പത്തികമായ സംഭാവനകളിലൂടെയോ ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് താല്‍ക്കാലിക റസിഡന്‍സി അവകാശങ്ങള്‍ ലഭിക്കാവുന്നതാണ്. ഇതിലൂടെ ആ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹരായിരിക്കും. ഗോള്‍ഡന്‍ വിസ എന്നാല്‍ പൗരത്വം അല്ല എന്നത് ഓര്‍ക്കുക. പെര്‍മനന്റ് റസിഡന്‍സിയിലേക്കുള്ള ഒരു പാത എന്ന് ഈ വിസയെ വിശേഷിപ്പിക്കാമെങ്കിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്.

Golden Visa

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്

ഒറ്റവാക്കില്‍ ഗോള്‍ഡന്‍ വിസയെ സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം എന്ന് വിശേഷിപ്പിക്കാം. കാര്യമായ സാമ്പത്തിക നിക്ഷേപമോ സംഭാവനയോ നടത്തുന്നതിലൂടെ വ്യക്തികള്‍ക്ക് ആതിഥേയ രാജ്യത്ത് ഉടനടി പൗരത്വവും പാസ്‌പോര്‍ട്ടും നേടാനാകും. ഇതിലൂടെ വോട്ടവകാശം, ജോലിചെയ്യാനും ജീവിക്കാനുമുള്ള അവകാശം തുടങ്ങി സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാവുകയും ചെയ്യും. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പല രാജ്യങ്ങളും ഇത്തരം പ്രോഗ്രാമുകള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളുടെ നിക്ഷേപ പരിധി ഗോള്‍ഡന്‍ വിസയേക്കാള്‍ കൂടുതലായിരിക്കും. കൂടാതെ ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരത്വനയങ്ങളുടെ സമഗ്രത ഉറപ്പാക്കാന്‍ ആവശ്യമായ സൂക്ഷ്മപരിശോധനകളും മറ്റ് നടപടികളും നടത്തിയതിന് ശേഷമാകും ഗോള്‍ഡന്‍ വിസ നല്‍കുക. ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നതിന് മുമ്പ് ഓരോ രാജ്യത്തെയും നികുതി നയങ്ങളും നിയമങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യവുമാണ്.

Golden Passport

ഗോള്‍ഡന്‍ വിസയോ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടോ?

വ്യക്തിപരമായ ആവശ്യങ്ങളും ലക്ഷ്യങ്ങളും സാഹചര്യങ്ങളും മനസിലാക്കി വേണം ഗോള്‍ഡന്‍ വിസയോ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടോ ഏത് വേണമെന്ന് തീരുമാനിക്കാന്‍. കാലക്രമേണ പൗരത്വം നേടുക എന്ന ഓപ്ഷനോടെ, മറ്റൊരു രാജ്യത്ത് താമസിക്കാനുള്ള സൗകര്യമാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഗോള്‍ഡന്‍ വിസയാണ് ഉചിതമായ മാര്‍ഗം. ആ രാജ്യത്തെ കുറിച്ച് കൂടുതല്‍ അറിയാനും പിന്നീട് ഉചിതമായ തീരുമാനമെടുക്കാനും ഇതിലൂടെ സാധിക്കും.

ഉടനടിയുള്ള പൗരത്വവും, ഇതിന്റെ ആനുകൂല്യങ്ങളുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടാണ് അനുയോജ്യമായ മാര്‍ഗം. ട്രാവര്‍ ഫ്രീഡം, ബിസിനസ് ആനുകൂല്യങ്ങള്‍ തുടങ്ങി ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് വഴി ലഭിക്കുന്ന നേട്ടങ്ങളും നിരവധിയാണ്.

നിങ്ങളുടെ നിക്ഷേപ ശേഷി, ദീര്‍ഘകാല ലക്ഷ്യങ്ങള്‍, ഓരോ പ്രോഗ്രാമും നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവ വലിയിരുത്തേണ്ടത് അത്യാവശ്യമാണ്. ഒരു തീരുമനമെടുക്കുന്നതിന് മുമ്പ് നിയമ-സാമ്പത്തിക വിദഗ്ധരുമായി സംസാരിക്കുന്നത് ഉചിതമായിരിക്കും.

ഏതൊക്കെ രാജ്യങ്ങളാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്?

അഞ്ച് ഭൂഖണ്ഡങ്ങലിലായി നൂറിലധികം രാജ്യങ്ങള്‍ ഇപ്പോള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 60 ശതമാനം രാജ്യങ്ങളിലും സജീവമായ ഗോള്‍ഡന്‍ വിസ പ്രോഗ്രാമുകളുണ്ട്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, യുഎഇ, ഗ്രീസ്, മാള്‍ട്ട, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, യുകെ എന്നീ രാജ്യങ്ങള്‍ ഗോള്‍ഡന്‍ വിസ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളാണ്. മാത്രമല്ല യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും നിക്ഷേപകരുടെ ലക്ഷ്യമാണ്.

യൂറോപ്പില്‍ ഗോള്‍ഡന്‍ വിസ ആഗ്രഹിക്കുന്നവരുടെ ഇഷ്ട രാജ്യങ്ങളില്‍ ഒന്നാണ് പോര്‍ച്ചുഗല്‍. റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റിലൂടെയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയോ നിക്ഷേപകര്‍ക്ക് ഇവിടെ താമസാവകാശം നേടാന്‍ സാധിക്കും. എന്നാല്‍ സമീപ കാലത്തെ ചില പരിഷ്‌കാരങ്ങള്‍ പ്രോപ്പര്‍ട്ടി നിക്ഷേപത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

സ്‌പെയിന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സമാനമായ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാക്രമം 500,000, 250,000 യൂറോയുടെ കുറഞ്ഞ നിക്ഷേപം ഇതിനാവശ്യമാണ്. ഇറ്റലിയുടെ ഡോള്‍സ് വിസ സ്‌കീം മറ്റൊരു മികച്ച ഓപ്ഷനാണ്. ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റിലൂടെയോ സര്‍ക്കാര്‍ ബോണ്ടുകളിലൂടെയോ ഇവിടെ താമസാവകാശം നേടാനാകും.

നിങ്ങളുടെ നിക്ഷേപ ശേഷി, ദീര്‍ഘകാല ലക്ഷ്യങ്ങള്‍, ഓരോ പ്രോഗ്രാമും നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നിവ വലിയിരുത്തേണ്ടത് അത്യാവശ്യമാണ്. ഒരു തീരുമനമെടുക്കുന്നതിന് മുമ്പ് നിയമ-സാമ്പത്തിക വിദഗ്ധരുമായി സംസാരിക്കുന്നത് ഉചിതമായിരിക്കും.

Content Highlights: Golden Visa Or Golden Passport, Which One Is Better

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us