
കഴിഞ്ഞ മാസം അവധി ആഘോഷിക്കാൻ മെക്സികോയിലെത്തിയ ഒൻപത് വിദ്യാർത്ഥികളെയാണ് കാണാതായത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ ഒരു ദിവസം മെക്സികോയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത പുറത്തുവരുന്നത്. കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയെന്നായിരുന്നു വാർത്ത. വിദ്യാർഥികളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കി ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
നാലുപേരുടെ മൃതദേഹങ്ങൾ കാറിൻ്റെ ഡിക്കിയിൽ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് അഞ്ച് മൃതദേഹങ്ങൾ ടാര്‍പോളിനടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. എട്ട് ജോഡി കൈകളുള്ള ഒരു ബാഗ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും രണ്ട് കൈകൾ കാറിൻ്റെ ഡിക്കിയിൽനിന്ന് ലഭിച്ചതായും പീരിയോഡിക്കോ സെൻട്രൽ റിപ്പോർട്ട് ചെയ്തു.
ട്ലാസ്കാലയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമായിരുന്നു അത്. മെക്സികോ സിറ്റിയിൽ നിന്ന് 175 മൈൽ അകലെ, പ്യൂബ്ല, ഒക്സാക്ക എന്നീ മെക്സിക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള സാൻ ജോസ് മിയാഹുവാനിലാനിൽ ഉപേക്ഷിക്കപ്പെട്ട ഒരു കാറിന്റെ ഡിക്കിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
19 നും 30 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളും പീഡനത്തിന്റെ അടയാളങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരിൽ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഞ്ചിലിസെത്ത് (29), ബ്രെൻഡ മാരിയേൽ (19), ജാക്വലിൻ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28). ലെസ്ലി നോയ ട്രെജോ (21), റൗൾ ഇമ്മാനുവൽ (28), റൂബൻ അൻ്റോണിയോ, റോളണ്ടോ അർമാൻഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവർ ലോസ് സാക്കപോക്സ്റ്റലാസ് എന്ന ക്രിമിനൽ സംഘത്തിലെ അംഗങ്ങളാണെന്ന് മെക്സിക്കൻ മാധ്യമമായ എൻവിഐ നോട്ടിഷ്യാസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 24ന് അറ്റ്ലിക്സ്കായോട്ട്ൽ ഹൈവേയിലൂടെ ഈ കാർ സഞ്ചരിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മെക്സിക്കോ സിറ്റിയിൽ നിന്ന് 150 മൈൽ തെക്കുകിഴക്കായി അയൽപക്കത്തുള്ള ത്ലാക്സ്കാലയിൽ രജിസ്റ്റർ ചെയ്ത ലൈസൻസ് പ്ലേറ്റുകളുള്ള ഇരുണ്ട ചാരനിറത്തിലുള്ള ഫോക്സ്വാഗൺ വെന്റോ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയതായി പീരിയോഡിക്കോ സെൻട്രൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികായണ് പൊലീസ്.
Content Highlights: Nine Students Found dismembered by side of Mexico highway after disappearing on vacation