
സിപിഐഎം ജനറൽ സെക്രട്ടറിയായി24 -ാം പാർട്ടി കോൺഗ്രസ് എംഎ ബേബിയെ തെരഞ്ഞെടുത്തപ്പോൾ മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇ എം എസിന് ശേഷം കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ജനറൽ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എം എ ബേബി. ഇടയ്ക്ക് മലയാളി വേരുകൾ ഉള്ള പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാർട്ടി സെൻററിൽ നിന്നായിരുന്നു സെക്രട്ടറിയായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച എംഎ ബേബി തന്റെ എഴുപത്തി ഒന്നാം വയസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മാറുന്നത്.
1954 ഏപ്രിൽ 5 ന് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായിട്ടാണ് മറിയം അലക്‌സാണ്ടർ ബേബി എന്ന എംഎ ബേബിയുടെ ജനനം. ഹൈസ്‌ക്കൂൾ വിദ്യഭ്യാസക്കാലത്താണ് എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷനിലൂടെ എംഎ ബേബി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് എസ്എഫ്‌ഐയിൽ അംഗമാവുകയായിരുന്നു. പതിനെട്ടാം വയസില്‍ സിപിഐഎം മെമ്പറായ എംഎ ബേബി എസ്എഫ്‌ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി നേതാവ് ആയിരുന്ന എംഎ ബേബിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു. 1977 ൽ 23-ാം വയസിൽ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തൊട്ടടുത്ത വർഷം 1978 ൽ എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആയി. 1983 ൽ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായും എംഎ ബേബി തിരഞ്ഞെടുക്കപ്പെട്ടു.
1984 ൽ സിപിഐഎം സംസ്ഥാന സമിതി അംഗമായ അദ്ദേഹം 1986 ൽ 32 -ാം വയസിൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായി 1987 ൽ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആയ എംഎ ബേബി 1989 ൽ പാർട്ടി കേന്ദ്രകമ്മറ്റി അംഗമായി. 1992 ൽ സിപിഐഎം കേന്ദ്രസെക്രട്ടറിയേറ്റ് അംഗമായും എംഎ ബേബി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1998 വരെ എംഎ ബേബി വീണ്ടും കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായി. ഇതിനിടെ 1997 ൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും എംഎ ബേബി തിരഞ്ഞെടുക്കപ്പെട്ടു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്ന അദ്ദേഹം ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തിരുന്നു.
1954 ഏപ്രിൽ 5 ന് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായിട്ടാണ് മറിയം അലക്‌സാണ്ടർ ബേബി എന്ന എംഎ ബേബിയുടെ ജനനം. ഹൈസ്‌ക്കൂൾ വിദ്യഭ്യാസക്കാലത്താണ് എസ്എഫ്‌ഐയുടെ ആദ്യ രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷനിലൂടെ എംഎ ബേബി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് എസ്എഫ്‌ഐയിൽ അംഗമാവുകയായിരുന്നു. പതിനെട്ടാം വയസില്‍ സിപിഐഎം മെമ്പറായ എംഎ ബേബി എസ്എഫ്‌ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
2002 ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംഎ ബേബി 2006 ൽ നടന്ന തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് വിജയിച്ച് സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി നിയോഗിതനായി.. 2012 ലാണ് എംഎ ബേബി പോളിറ്റ് ബ്യൂറോ അംഗമാവുന്നത്. 2014ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും എൻ കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 2016 മുതൽ പാർട്ടിയുടെ കേന്ദ്രകമ്മറ്റി ഘടകത്തിലാണ് എംഎ ബേബിയുടെ പ്രവർത്തനം. നിലവില്‍ സിപിഐഎം അഖിലേന്ത്യ സെന്‍ട്രലിന്‍റെ ഭാഗമായ വിദേശകാര്യ വിഭാഗത്തിന്‍റെ പ്രധാന ചുമതലക്കാരന്‍ കൂടിയാണ് എംഎ ബേബി. 2012 ൽ പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി 13 വർഷങ്ങൾക്കിപ്പുറം 2025 ൽ സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയാവുന്ന ആറാമത്തെ വ്യക്തിയായി മാറുകയാണ്.