
1912 ഏപ്രില്‍ 15, ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിന് ആ ദിവസത്തെ തണുത്ത രാത്രി സാക്ഷിയായി. ഒരിക്കലും മുങ്ങില്ലെന്ന് കമ്പനി അവകാശപ്പെട്ട ടൈറ്റാനിക്കെന്ന ഭീമന്‍ യാത്രാകപ്പല്‍ അറ്റ്‌ലാന്റിക്കിലെ മഞ്ഞുമലകളില്‍ ഇടിച്ചു തകര്‍ന്നു. ദുരന്തമുണ്ടായി 113 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അപകടവും അതിന്റെ ആഘാതവും AR VR ഷോയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടിവി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച പ്രതികരണങ്ങളാണ് ടൈറ്റാനികിന് സംഭവിച്ചതെന്തെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രത്യേക AR VR ഷോയ്ക്ക് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. പരിപാടി അവതരിപ്പിച്ച റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനും റിപ്പോര്‍ട്ടറിന്റെ വിഎഫ്എക്‌സ് ടീമിനുള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
'എന്തോന്ന് സിനിമയെടുത്ത് വെച്ചിരിക്കുന്നോ, ആ എഡിറ്ററിന് ഒരു അവര്‍ഡ് കൊടുക്കണം' എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. 'ഇതുപോലൊന്ന് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല', എന്നാണ് മറ്റൊരു കമന്റ്. സിനിമ കണ്ടിറങ്ങിയത് പോലെ ഗംഭീരമാണ് റിപ്പോര്‍ട്ടര്‍ ദൃശ്യാവിഷ്‌കാരമെന്നും ചില സിനിമകളിലെ വിഎഫ്എക് ടീം ഇതുകണ്ട് പഠിക്കണമെന്നും കമന്റുകളുണ്ട്. 'വേറെ ലെവല്‍ ഇതൊക്കെയാണ് ചാനല്‍, പ്രേക്ഷകര്‍ക്ക് അറിവും വിനോദവും നല്‍കുന്നതാകണം ചാനലുകള്‍', എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
Content Highlights: Reporter's 'Titanic' AR VR show gets huge applause