ക്രിക്കറ്റ് ലോകം ഇപ്പോള് ഏറെ ചര്ച്ച ചെയ്യുന്ന ഒരു വാക്കാണ് 'ടൈംഡ് ഔട്ട്'. ഏകദിന ലോകകപ്പില് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില് ശ്രീലങ്കന് മുന് ക്യാപ്റ്റന് ഏയ്ഞ്ചലോ മാത്യൂസ് പുറത്തായതിന് പിന്നാലെയാണ് 'ടൈംഡ് ഔട്ട്' എന്ന വാക്ക് ക്രിക്കറ്റിന് സുപരിചിതമാവുന്നത്...
അന്താരാഷ്ട്ര ക്രിക്കറ്റില് 'ടൈംഡ് ഔട്ട്' നിയമപ്രകാരം പുറത്താകുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ് ശ്രീലങ്കന് മുന് നായകന് എയ്ഞ്ചലോ മാത്യൂസ്. എന്നാല് ആ നാണക്കേടിന്റെ റെക്കോര്ഡ് ആദ്യം സ്വന്തമാക്കേണ്ടിയിരുന്നത് ശരിക്കും മാത്യൂസ് ആയിരുന്നില്ല. അതിന് മുന്പ് ഇന്ത്യയുടെ മുന് നായകനായ സാക്ഷാല് സൗരവ് ഗാംഗുലി ടൈംഡ് ഔട്ടില് നിന്ന് രക്ഷപ്പെട്ടിരുന്നു. ആ കഥ അറിയാമോ...?