ബോഡിഷെയ്മിങ്ങിനങ്ങനെ പ്രത്യേകിച്ച് ദേശ-ഭാഷ ലിംഗ വ്യത്യാസമൊന്നുമില്ല. എവിടെയായാലും ഒന്നുതന്നെ. ഇതൊക്കെ തമാശയായി എടുത്തുകൂടെയെന്ന് ഒരാളുടെ ശാരീരികാവസ്ഥയെയോ വൈകല്യത്തെയോ കളിയാക്കിയ ശേഷം അതിനെ ന്യായീകരിക്കാനായി പലരും സ്ഥിരമായി ചോദിക്കാറുണ്ട്. എന്നാല് തമാശയായി തള്ളിക്കളയാവുന്ന ഒന്നല്ല ആര്ക്കും ബോഡിഷേയ്മിങ്.
ഒരുവ്യക്തിയെ അയാളുടെ ശാരീരിക ഘടനയെ അടിസ്ഥാനമാക്കി അധിക്ഷേപിക്കുന്നതാണ് ബോഡി ഷേയ്മിങ്. നിറം, വണ്ണം, ഉയരം, സവിശേഷമായ പ്രത്യേകതകള് എന്നിവയെല്ലാം ചൂണ്ടികാണിച്ച് അപമാനിക്കുന്നത് ബോഡിഷെയ്മിങ്ങാണ്. അത് എഴുത്തിലൂടെ, വാക്കുകളിലൂടെ, ആംഗ്യങ്ങളിലൂടെയെല്ലാമാകാം. ഇന്ത്യന് ഭരണഘടന അനുസരിച്ച് ബോഡിഷെയ്മിങ് കുറ്റകൃത്യമാണ്.