നാഗർജുന ഗാരു, റിച്ച് ഡാ...!

'ലിയോ'യ്ക്കായി 130 കോടിയാണ് വിജയ് വാങ്ങിയത്. 'വിക്രം' സിനിമയുടെ വിജയത്തിന് ശേഷം 'ഇന്ത്യൻ 2'നായി 150 കോടിയാണ് കമൽ ഹാസന്റെ പ്രതിഫലം

അജയ് ബെന്നി
1 min read|20 Nov 2023, 01:18 pm
dot image

തെന്നിന്ത്യൻ സിനിമാ ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ഹിറ്റുകളാണ് രജനിയുടെ ജയിലർ, വിജയിയുടെ ലിയോ, കമൽ ഹാസന്റെ വിക്രം എന്നീ സിനിമകള്. ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് സമീപകാലത്ത് തെന്നിന്ത്യയ്ക്ക് സാധ്യമായത്. വിജയങ്ങള് നേടുന്ന സൂപ്പര്താരങ്ങളുടെ താരമൂല്യം ഉയരുകയും ചെയ്തു. എന്നാൽ, ഒരു തെന്നിന്ത്യൻ താരത്തിന്റെ സാമ്പത്തിക നേട്ടവും ആസ്തിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അവസാനം പുറത്തിറങ്ങിയ 'ജയിലറിൽ' രജനിയുടെ പ്രതിഫലം 110 കോടിയായിരുന്നു. 'ലിയോ'യ്ക്കായി 130 കോടിയാണ് വിജയ് വാങ്ങിയത്. 'വിക്രം' സിനിമയുടെ വിജയത്തിന് ശേഷം 'ഇന്ത്യൻ 2'നായി 150 കോടിയാണ് കമൽ ഹാസന്റെ പ്രതിഫലം. ജിക്യൂ മാസികയുടെ റിപ്പോര്ട്ട് പ്രകാരം തെന്നിന്ത്യന് താരങ്ങളില് ഏറ്റവും ആസ്തിയുള്ള ആള് ഇവരാരുമല്ല, സാക്ഷാൽ അക്കിനേനി നാഗാർജുനയാണ്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില് നൂറിലേറെ ചിത്രങ്ങളില് അഭിനയിച്ച താരത്തിന്റെ ആകെ ആസ്തി 3010 കോടിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us