വിദ്വേഷം പറഞ്ഞ് തീരും മുൻപ് ഷമി വീണ്ടും ഹീറോ

അതേ ഷമി ഹീറോയാണ്..

അജയ് ബെന്നി
1 min read|21 Nov 2023, 03:29 pm
dot image

ന്യൂസിലാൻഡിനെതിരായ ഹൈപ്രഷർ സെമിയിൽ കെയ്ൻ വില്യംസണിന്റെ ക്യാച്ച് മിസ്സാക്കിയതിന് പിന്നാലെ ട്വിറ്ററിൽ മുഹമ്മദ് ഷമിയുടെ മതം ചികഞ്ഞ് ചിലർ വിദ്വേഷം പറയുന്നുണ്ടായിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ അയാളെ പലതവണ പാകിസ്താനിലേക്ക് കയറ്റിവിട്ടു. ഒരുപക്ഷേ ഇന്ത്യ മത്സരം തോറ്റിരുന്നെങ്കിൽ അയാൾക്കൊരിക്കലും ഇന്ത്യക്കാരനെന്ന് അറിയപ്പെടാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ മത്സരം മുന്നോട്ടു പോയപ്പോൾ ഷമി ഹീറോയായി. 2013ൽ ഭുവനേശ്വർ കുമാറിനൊപ്പം ഇന്ത്യൻ ടീമിലെത്തിയ പേസർ, 10 വർഷത്തിനപ്പുറവും നിർണായക സാന്നിധ്യമായി തുടരുന്നു. മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ഹീറോയുടെ കഥ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us