കടയില് നിന്നൊരു സാധനം വാങ്ങിയാല് കസ്റ്റമേഴ്സിനോട് മൊബൈല് നമ്പര് ചോദിക്കുന്നത് ഇപ്പോള് പതിവാണ്. ഇങ്ങനെ നമ്പര് കൊടുക്കുമ്പോള് നമ്മള് മനസിലാക്കേണ്ടത് വലിയൊരു ഡിജിറ്റല് ഡാറ്റാ ബെയ്സിലേക്കാണ് നമ്മുടെ നമ്പര് ചേര്ക്കപ്പെടുന്നത് എന്നതാണ്. ഡിജിറ്റല് മാര്ക്കറ്റിങ് പ്ലാറ്റ്ഫോമുകള്, ടെലി ബ്രാന്ഡുകള്, അങ്ങനെ വിവിധങ്ങളായ കോര്പ്പറേറ്റ് താത്പര്യങ്ങളുടെ ഭാഗമായി ഈ ഡാറ്റാബേസ് ഉപയോഗിക്കപ്പെട്ടേക്കാം.