കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിര് അസ്സബാഹിൻ്റെ വേർപാടിൽ ദുഃഖാചരണത്തിലാണ് രാജ്യം. കുവൈറ്റിലെ 16-ാമത്തെ അമീർ ആയിരുന്ന അദ്ദേഹം, കുവൈറ്റ് രാജ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് ആണ് ഇനി കുവൈറ്റ് അമീർ ആകുക. ഇപ്പോള് 83 വയസ്സുകാരനാണ് അഹമ്മദ് അല് ജാബര്. ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്ക് കൂടിയാണ് പുതിയ അമീറായി ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് ഇടം നേടുന്നത്.
അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്ഗാമിയായി ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് അധികാരമേല്ക്കുമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപ്പോര്ട്ട്. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെത്തുടർന്ന് 2020 ഒക്ടോബർ മുതൽ അഹമ്മദ് അല് ജാബര് കുവൈറ്റിൻ്റെ കിരീടാവകാശിയാണ്. 1940-ൽ ജനിച്ച അഹമ്മദ് അല് ജാബര്, പരേതനായ ഷെയ്ഖ് നവാഫിൻ്റെ അർദ്ധസഹോദരനും 1921 മുതൽ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിൻ്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ഏഴാമത്തെ മകനുമാണ്.