അഭൂതപൂര്വമായ പ്രണയാധ്യായങ്ങള് കൂടി ചേര്ന്നതാണ് നമ്മുടെ ലോക ചരിത്രം. ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധവും സന്തോഷവുമുള്ള വൈകാരിക ബന്ധമാണ് പൊതുവില് പ്രണയമെന്നു കരുതപ്പെടുന്നതെങ്കിലും പ്രണയത്തിന്റെ പരമ്പരാഗത വഴികള്ക്ക് പുറത്തുനില്ക്കുന്ന ചരിത്രസംഭവങ്ങളുമുണ്ട്. അത്തരത്തിലുള്ള അത്ഭുതകരമായ പ്രണയാധ്യായങ്ങളിലൊന്നാണ് നൈജല് എന്ന കടല്പക്ഷിയുടെ ജീവിതം...