
രണ്ടു വ്യക്തികള് വിവാഹം കഴിക്കാതെ തന്നെ അവരുടെ ലൈഫും ലിവിംഗ് സ്പേസും പരസ്പരം ഷെയര് ചെയ്യാന് തീരുമാനിക്കുന്നതിനെ ആണ് ലിവിങ് ടുഗദര്, അഥവാ ലിവിങ് റിലേഷന് എന്ന് പറയുന്നത്. പ്രായപൂര്ത്തിയായ ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടുകൂടി ഒരുമിച്ച് താമസിച്ചാല് അത് ഏതെങ്കിലും തരത്തിലുള്ള ഒരു കുറ്റകൃത്യമായി കണക്കാക്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.