ചെയ്യുന്ന കാര്യങ്ങളില് ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറഞ്ഞുവരികയാണെന്നും ഇത് സോഷ്യല് മീഡിയയുടെ ഉപയോഗം മൂലമാകാം എന്നും 2019-ല് നേച്ചര് കമ്മ്യൂണിക്കേഷനില് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് പറയുന്നുണ്ട്. ഓണ്ലൈനില് എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്കോണ് ബ്രെയിനിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര് പറയുന്നത്. ഫോണ്, കമ്പ്യൂട്ടര് എന്നിവയുടെ അമിതോപയോഗം മസ്തിഷ്കത്തിന്റെ സ്വഭാവത്തില് തന്നെ മാറ്റമുണ്ടാക്കുന്നുവെന്നാണ് വിദഗ്ധര് പറയുന്നത്.