നമ്മള് തൊട്ടടുത്തിരിക്കുന്ന ഒരാളോട് ഒരു ഡ്രസ് വാങ്ങണമെന്നോ, എവിടെയെങ്കിലും ട്രിപ്പ് പോകണമെന്നോ, പറഞ്ഞെന്നിരിക്കട്ടെ. കുറച്ചു കഴിഞ്ഞൊന്ന് ഫോണ് നോക്കിയാല് നമ്മള് സംസാരിച്ച അതേ കാര്യം ഫേസ്ബുക്കിലോ ഇന്സ്റ്റഗ്രാമിലോ ഒക്കെ പരസ്യമായി വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും... മൊബൈൽ ഫോണുകൾ നമ്മൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ്?