പ്രിയപ്പെട്ട ആസിഫ്, ജീവിതത്തില്‍ എന്നും നിങ്ങള്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയട്ടെ
നടന് ആസിഫ് അലിയുടെ ചിരിക്കുന്ന മുഖം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. പ്രിയപ്പെട്ട ആസിഫ്, നിങ്ങള്‍ക്കൊപ്പം എന്നറിയിച്ച് അനേകം പേര് പോസ്റ്റുകളും സ്റ്റാറ്റസുകളും സ്റ്റോറികളുമൊക്കെയായി രംഗത്ത് വരുന്നു
ഒരു പൊതുപരിപാടിയില്‍, ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് പരസ്യമായി അപമാനിക്കപ്പെട്ട കലാകാരനെ മലയാളി നെഞ്ചിലേറ്റുന്നു. പരസ്പര സ്നേഹത്തില്‍ വിശ്വസിക്കുന്ന മലയാളി ആസിഫ് അലിയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു....