എആർ റഹ്മാനും യുവൻ ശങ്കർ രാജയും ഹാരിസ് ജയരാജുമെല്ലാം തമിഴിൽ അവരുടെ പീക്കിൽ നിൽക്കുന്ന സമയത്താണ് അനിരുദ്ധ് തന്റെ എൻട്രി നടത്തുന്നത്. വൈ ദിസ് കൊലവെറി അങ്ങനെ 100 മില്യൺ കാഴ്ചക്കാരുണ്ടാക്കിയ യൂട്യൂബിലെ ആദ്യ ഇന്ത്യൻ ഗാനമായി. അനിരുദ്ധ് ഒരു വൺ ടൈം വണ്ടർ ആണ് എന്ന് അന്ന് പലരും വിധിയെഴുതിയിരുന്നു. ഹാരിസ് ജയരാജ് പോലുള്ള മെലഡി കിംഗ് വാഴുന്നിടത്ത് ഈ പയ്യൻ എങ്ങനെ സർവൈവ് ചെയ്യുമെന്ന് വരെ വിമർശനമുണ്ടായി. എന്നാൽ കുത്ത് പാട്ടുകൾ മാത്രമല്ല, നല്ല അടിപൊളി ഫീൽ ഗുഡ് റൊമാന്റിക് പാട്ടുകളുണ്ടാക്കാനും തനിക്കറിയാമെന്ന് അനിരുദ്ധ് തെളിയിച്ചു.
Content Highlights: How did Anirudh became a sensation ?