2000 ങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ബയോഡാറ്റ തന്നെ പരിഷ്ക്കരിച്ചവരിൽ പ്രമുഖനായിരുന്നു, വീരേന്ദർ സെവാഗ്. ടെസ്റ്റിൽ ഓപൺ ചെയ്യാനിറങ്ങുമ്പോൾ ന്യൂബോളിന്റെ ഷൈനിങ് മാറുന്നത് വരെ പ്രതിരോധിച്ച് മുട്ടിയും തട്ടിയും നിൽക്കണം എന്ന ഗവാസ്കറിന്റെ കാലത്തേയുള്ള മനോഭാവം മാറ്റിമറിച്ച് അക്തറാവട്ടെ, ബ്രെറ്റലീയാവട്ടെ, ചാമിന്ദ വാസാവട്ടെ അടിച്ച് ബൗണ്ടറി ലൈൻ കടത്തി റൺസ് നേടാം എന്ന് കാണിച്ച് തന്ന താരം. ഒറ്റ ദിനം കൊണ്ട് തന്നെ ഡബിളടിച്ച് യെസ്, ഐ ആം ഹിയർ എന്ന് അലറാതെ പറഞ്ഞ താരമായിരുന്നു സെവാഗ്. എത്രയോ ഇമ്മാതിരി സുവർണ നിമിഷങ്ങൾ നമ്മുടെ നൊസ്റ്റാൾജിയയുടെ കൂടി ഭാഗമാണ്.
Content Highlights: Virender Sehwag birthday story