
റേഷൻ ഗുണഭോക്താക്കളെ നിങ്ങൾ ഇത് അറിഞ്ഞോ? റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെയും ചെയ്യാം. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച 'മേരാ ഇ-കെവൈസി' ആപ്പിലൂടെ വെറും അഞ്ച് സ്റ്റെപ്സിലൂടെ ഈസിയായി മസ്റ്ററിങ്ങ് ചെയ്യാം.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 'ആധാർ ഫേയ്സ് ആർഡി', 'മേരാ ഇ-കെവൈസി' എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക. പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക. അവിടെ ആധാർ നമ്പർ എന്‍റർ ചെയ്യണം. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.