സ്വർണം പണയം വെയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇനി അത്ര എളുപ്പമല്ല! പൈസക്ക് ഒരാവശ്യം വന്നാൽ ഏറ്റവും ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് സ്വർണം പണയം വെയ്ക്കുന്നത്. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. പലപ്പോഴും ഒരു വർഷത്തെ കാലാവധി അടിസ്ഥാനത്തിലായിരിക്കും ബാങ്കിംഗ് സ്ഥാപനങ്ങൾ സ്വർണ്ണ വായ്പ നൽകുക. ഈ കാലാവധി കഴിഞ്ഞാൽ മുഴുവൻ തുകയും അടച്ച് സ്വർണം തിരികെയെടുക്കുകയോ പലിശ മാത്രം അടച്ച് ഒരു വർഷത്തേക്ക് കൂടി പുതുക്കി വെയ്ക്കുകയോ ആണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് അറിഞ്ഞിരിക്കണം.