ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ ആള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്‍ ഉടമ ഇതില്‍ എങ്ങിനെ കുറ്റവാളിയായി എന്നതില്‍ പലര്‍ക്കും സംശയമുണ്ടാകും. കാര്‍ വാടകയ്ക്ക് എടുക്കുന്നത് നാട്ടില്‍ പതിവായ കാര്യമല്ലേ, പിന്നെന്തിന് കേസെടുക്കണം എന്ന് കരുതുന്നവരും ഉണ്ടാകും. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ നിയമപരമായ അനുമതി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രൈവറ്റ് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ടാക്‌സിയായി ഓടിക്കുന്നതും മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതും നിയമപരമായി കുറ്റകരമാണ്. അതുകൊണ്ട് തന്നെ സ്വയം ഡ്രൈവ് ചെയ്ത് ഉപയോഗിക്കാനായി കാറുകള്‍ റെന്റിന് എടുക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്.
Content Highlights: Rules behind 'Rent a Car'