ബുംമ്രയ്ക്കൊപ്പം ഷമിയെ പോലെയൊരു പൂർണ്ണമായും ആശ്രയിക്കാൻ പറ്റുന്ന ഒരു ബൗളറില്ലാത്തതിനും ക്യാപ്റ്റനിൽ തുടങ്ങുന്ന ബാറ്റർമാരുടെ ഫോമില്ലായ്മയുടെയും ഇടയിൽ, ആകെ ആശ്വസിക്കാനുള്ള വകയുള്ളത് നിതീഷിനെ പോലെ പ്രതികൂല സാഹചര്യത്തിൽ അവസരത്തിനൊത്തുയരുന്ന ഒരു യുവതാരത്തെ നമുക്ക് കണ്ടെത്താനായി എന്നത് മാത്രമാണ്.