
എന്തുകൊണ്ടാണ് കേരളത്തിൽ തുടരെ തുടരെ അപകടങ്ങൾ ഉണ്ടാകുന്നത്? മഴക്കാലം വാഹനമോടിക്കുന്നവർക്ക് പ്രതിസന്ധികളുടേതായി മാറുകയാണോ? ഈ അടുത്ത കാലത്ത് കളർകോടും പനയമ്പാടത്തും പൊലിഞ്ഞുപോയത് നാളെയുടെ പ്രതീക്ഷകളായിരുന്ന പത്ത് ജീവനുകളാണ്. ഇത്തരം അപകടങ്ങൾ തുടർ കഥയാകുമ്പോൾ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇനിയെങ്കിലും അപകടമരണങ്ങൾ ഉയരാതെയിരിക്കാൻ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കണം.