മോഹൻലാൽ, മഞ്ജു വാര്യർ, ആസിഫ് അലി തുടങ്ങിയ മികച്ച അഭിനേതാക്കൾക്കൊപ്പം അവരുടെ സിനിമയിൽ അവരെക്കാൾ കൈയ്യടി നേടുന്ന പ്രകടനം. ആദ്യ സിനിമയായ ഉദാഹരണം സുജാത മുതൽ ഇന്ന് രേഖാചിത്രം വരെ ഓരോ സിനിമയിലും പ്രകടനത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്ത അഭിനേത്രി, അനശ്വര രാജൻ. മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതിനോടൊപ്പം ബോക്സ് ഓഫീസിലെ റെക്കോർഡുകളുടെ പട്ടികയിലും അനശ്വരയുടെ സിനിമകൾ ഇടം പിടിക്കുന്നുണ്ട്. ഏഴ് വർഷം നീണ്ട കരിയറിൽ അനശ്വരയിലെ അഭിനേതാവ് പതിയെ പതിയെ മികച്ച കഥാപാത്രങ്ങളിലൂടെ പാകപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒപ്പം ഹിറ്റ് മേക്കർ എന്ന പട്ടവും അനശ്വരക്ക് സ്വന്തം.
Content Highlights: Back to Back hits for Anaswara Rajan