മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച ഹിറ്റ് മേക്കർ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ആ ഒരൊറ്റ പേര് പ്രാവിൻകൂട് ഷാപ്പിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ബിലാലിനെയും തലയേയും പിള്ളേരെയും അണ്ണനെയും തമ്പിയേയുമൊക്കെ സൃഷ്ട്ടിച്ച അമരക്കാരൻ. ബേസിലിനെപ്പോലെ മിനിമം ഗ്യാരന്റി ഉറപ്പ് നൽകുന്ന പേര് കൂടിയാണ് അൻവർ റഷീദ്. സംവിധാനത്തിനൊപ്പം അൻവർ റഷീദ് നിർമിച്ച സിനിമകളൊക്കെയും പ്രേക്ഷകരുടെയുള്ളിൽ ഇടംപിടിക്കുന്നതിനോടൊപ്പം ബോക്സ് ഓഫീസിലും തരംഗം തീർത്തവയാണ്.
Content Highlights: Basil Joseph, Soubin Shahir movie pravinkoodu shappu movie expectations