അഞ്ചോളം സിനിമകള്‍ ഇറങ്ങിയ ആഴ്ചയില്‍ പൊങ്കല്‍ വിന്നറായി കപ്പ് അടിച്ചിരിക്കുന്നത് 12 വര്‍ഷം പഴക്കമുള്ള ഒരു സിനിമയാണ്. ചിത്രം മദ ഗജ രാജ, നായകന്‍ വിശാല്‍. ഷങ്കര്‍ അടക്കമുള്ള കൊലകൊമ്പന്മാരുടെ സിനിമകളെ പിന്തള്ളിയാണ് മദ ഗജ രാജ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നത് അത്ഭുതപ്പെടുതുന്ന കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ബേസിലിന്റെ കഥാപാത്രം സിനിമേടെ മാജിക്കാട എന്ന് പറയുന്നത് പോലെ മദ ഗജ രാജ ഒരു സര്‍പ്രൈസ് ആയി മാറുകയാണ്. ഒരു വെള്ളിയാഴ്ച്ച സിനിമയില്‍ എന്തും സംഭവിക്കാം എന്നതിന്റെ പുതിയ ഉദാഹരമാണ് മദ ഗജ രാജയുടെ ഈ വിജയം.
Content Highlights: Success story of Vishal film mada gaja raja