
ജാതിവിവേചനത്തില്‍ മടുത്ത ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ച നാടാണ് നമ്മുടേത്. ഞങ്ങളുടെ മക്കളെ പഠിപ്പിച്ചില്ലെങ്കില്‍, നിങ്ങളുടെ പാടത്ത് കൊയ്ത്ത് നടക്കില്ല എന്ന് വിളിച്ചുപറഞ്ഞ്, ജാതീയതയ്ക്ക് മേലേക്കൂടി വില്ലുവണ്ടിയോടിച്ച അയ്യന്‍കാളിയുടെ നാടാണ് നമ്മുടേത്.
ഈ നവോത്ഥാനനായകന്മാരുടെ ധീരപോരാട്ടങ്ങളുടെ ചരിത്രകഥകള്‍ ഒരുവശത്ത് മുഴങ്ങിക്കേള്‍ക്കുമ്പോഴാണ്, മറുവശത്തുനിന്ന് പാരമ്പര്യമെന്ന അവകാശവാദമുയര്‍ത്തി, ഒരു കീഴ് ജാതിക്കാരന്റെ തൊഴില്‍ നിഷേധിക്കപ്പെടുന്നത്. സ്വാമി വിവേകാനന്ദന്‍ ജാതീയത മൂത്ത കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത് 1892ലാണ്. വര്‍ഷമിത്രയായിട്ടും ആ വിളി ഇപ്പോഴും നമുക്കിടയില്‍ മുഴങ്ങി കേള്‍ക്കുന്നപോലെയില്ലേ?
Content Highlights: Caste discrimination issue at Kerala’s Koodalmanikyam temple