
'നവ ദമ്പതികളെല്ലാം എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം…' തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഈയിടെ, വിവാഹിതരായ ദമ്പതികള്‍ക്ക് നല്‍കിയ ആശംസയാണിത്. ഒരു മുഖ്യമന്ത്രി, ആ സംസ്ഥാനത്തെ ദമ്പതികളോട് കുട്ടികളെ ഉണ്ടാക്കാന്‍ പറയുന്നതില്‍, നമുക്ക് കൗതുകം തോന്നിയേക്കാം.
എന്നാല്‍, അതൊരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. അതിലുപരി, കേന്ദ്രസര്‍ക്കാറിനോടുള്ള പരിഹാസ രൂപേണയുള്ള, പ്രതിഷേധമായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെയുള്ള തമിഴ്‌നാടിന്റെ മറുപടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുന്ന, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അതിലൂടെ ബിജെപിക്കും കാര്യമായ ഗുണമുണ്ടാക്കുന്ന, മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെയുള്ള പ്രതിഷേധം സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ തുടങ്ങിവെച്ചിട്ടുണ്ട്. തമിഴ്‌നാടിന് പിന്നാലെ, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ രംഗത്ത് വരാനുള്ള സാധ്യതയുണ്ട്.
എന്താണ് ഈ മണ്ഡല പുനര്‍നിര്‍ണയം, എന്തുകൊണ്ട് അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദോഷവുമാകുന്നു. ബിജെപിയുടെ രാഷ്ട്രീയ പദ്ധതിയാണോ ഈ ഈ മണ്ഡല പുനര്‍നിര്‍ണയം. വിശദമായി നോക്കാം
Content Highlights: Explainer about Delimitation