നിറത്തിൽ തോറ്റ് പോകുന്ന മലയാളിയുടെ 100% ലിറ്ററസി | SARADA MURALEEDHARAN

കേരളത്തിലെ ഏറ്റവും ഉന്നതയായ ഉദ്യോഗസ്ഥ പോലും അവരുടെ ത്വക്കിന്റെ നിറത്തിന്റെ പേരില്‍ അവരുടെ തൊഴില്‍ ഇടത്തില്‍ അധിക്ഷേപിക്കപ്പെടുകയാണെങ്കില്‍ ആ സമൂഹം എങ്ങനെയാണ് പുരോഗതി കൈവരിച്ചുവെന്ന് പറയുന്നത് ?

ഭാവന രാധാകൃഷ്ണൻ
1 min read|29 Mar 2025, 11:00 am
dot image

കറുത്തിട്ടാണെന്നും തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിന്റെ നിറത്തോട് നിരന്തരം താരതമ്യപ്പെടുത്തിയതുമായ ഒരു അനുഭവമാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

നാലുവയസ്സുള്ളപ്പോള്‍ അമ്മയോട് തന്നെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്ന് ശാരദാ മുരളീധരന്‍ പറയുന്നുണ്ട്. ഇന്നവര്‍ വളര്‍ന്നു സംസ്ഥാനത്തിന്റെ തന്നെ ഉന്നത പദവിയിലെത്തി. എന്നിട്ടെന്തായി കാലം മാറിയെന്നും കേരളം മാറിയെന്നും പറയുന്ന നമ്മള്‍ക്കിടയില്‍ ഇന്നും വര്‍ണവെറി എല്ലാത്തിനും മുകളില്‍ കൊടി കെട്ടി വാഴുകയാണ്.

Content Highlights: Color Discrimination faced by chief secretary Sarada Muraleedharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us