
താത്കാലികമായി പോരാട്ടം അവസാനിപ്പിക്കുന്നുവെന്ന് ഇറാൻ പറഞ്ഞിട്ടുണ്ടെങ്കിലും, ആ ഉറപ്പിന്റെ കാലാവധി എത്രയെന്ന് ഒരു നിശ്ചയവുമില്ല. തിരിച്ചടിച്ചിരിക്കും എന്ന ഇസ്രയേൽ മറുപടിയുടെ പ്രത്യാഘാതങ്ങളും വരുംവരായ്കകളും എന്താകുമെന്നും ഉറപ്പില്ല. നിലവിലെ സാഹചര്യങ്ങളിൽ ഒന്നുറപ്പാണ്, പശ്ചിമേഷ്യ ഇരു രാജ്യങ്ങളുടെയും നേരിട്ടുള്ള യുദ്ധഭീതിയുടെ നിഴലിലാണ്!