പത്ത് മാസം, 40000ത്തിലധികം മരണം, ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് പരിക്ക്, എണ്ണിയാലൊടുങ്ങാത്ത പലായനം....ഗാസയിലെ ചോരക്കറ ഇനിയും ഉണങ്ങിയിട്ടില്ല. ഇസ്രയേല്‍ ദിനംപ്രതി നടത്തുന്ന ആക്രമണങ്ങളില്‍ പൊലിയുന്നത് കുരുന്നുകളടക്കം നിരവധി ജീവനുകളാണ്. ഇസ്രയേലിന്റെ ഉപരോധം കാരണം മരുന്നുകളടക്കമുള്ള അവശ്യ വസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കുന്നതിനും തടസം നേരിടുകയാണ്. ഈ സാഹചര്യങ്ങള്‍ക്കിടയില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗാസയില്‍ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഭീഷണിയായി പോളിയോ
കഴിഞ്ഞ ദിവസമാണ് പലസ്തീന് ആരോഗ്യ മന്ത്രാലയം ഗാസയിലെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. മധ്യഗാസാ മുനമ്പിലെ പത്ത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് നിലവില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ മേധാവി അന്റോണിയോ ഗുട്ടെറസ് പോളിയോ വാക്സിനേഷന് വേണ്ടി സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസയില്‍ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ വാക്സിനേഷന് നല്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്നതിനിടയിലാണ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പോളിയോ ഉയര്‍ന്നുവരുന്നത് നിലവിലെ സാഹചര്യത്തില്‍ ആശങ്കയ്ക്കിടയാക്കുന്നു. അത് ഗാസയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളിലും ഭീഷണിയായി മാറുന്നുണ്ട്.
മരുന്നുകളുടെയും ചികിത്സകളുടെയും അഭാവം, ആശങ്കയായി ഗാസയില്‍ പോളിയോയും; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തുജൂണില് മലിനജലത്തില്‍ നിന്നുമെടുത്ത സാമ്പിളുകളില്‍ രണ്ട് പോളിയോ വൈറസുകളെ കണ്ടെത്തിയിരുന്നു. യുദ്ധ പശ്ചാലത്തലത്തില്‍ കാര്യമാത്രമായ മുന്‍കരുതലുകളൊന്നും തന്നെ ഗാസയ്ക്കെടുക്കാന് സാധിച്ചുമില്ല. ഗാസയിലെ തുടരെയുള്ള ഇസ്രയേല്‍ ആക്രമണം ഗാസയിലെ ജല സംവിധാനവും മലിന ജല സംവിധാനങ്ങളും തകര്‍ത്തിരിക്കുകയാണ്. ഇതോടെ ജനങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതും ജനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്.
നിലവില്‍ വാക്സിനെടുക്കാന്‍ പ്രായത്തിലുള്ള 6,40,000 കുട്ടികള്‍ ഗാസയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും മലിനജലത്തിലൂടെ പടരുന്ന വൈറസുകളാണ് പോളിയോ വൈറസ്. വൈകല്യത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന, പ്രധാനമായും അഞ്ച് വയസില്‍ കുറവായ കുട്ടികളെ ബാധിക്കുന്ന മാരകമായ വൈറസാണിത്.
കുരുതിക്കളമായി ഗാസ; ഇസ്രായേൽ ആക്രമണത്തിൽ മരണം നാല്പതിനായിരം കടന്നുപത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നോവല്‍ ഓറല്‍ പോളിയോ വാക്സിന് ടൈപ്പ് 2 (nOPV2) നല്‍കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോളിയോ വാക്സിന്റെ ഏകദേശം 16 ലക്ഷം ഡോസുകള്‍ ഇസ്രയേലിലെ ബെന്‍ ഗുര്യോണ്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെയെത്തിക്കുമെന്നാണ് സൂചനകള്‍. ബഹുജന വാക്സിനേഷനുകളിലൂടെ 1988ഓട് കൂടി ലോകത്തിലെ 99 ശതമാനം പോളിയോ കേസുകളും തുടച്ചു നീക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പോളിയോ രോഗം അതീവ ഗുരുതരമാണെന്നത് ഗാസയിലെ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കും.
പോളിയോ ബാധിക്കുന്ന കുട്ടിക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കണമെങ്കിലും ഇപ്പോള്‍ ഗാസയില്‍ ഈ സംവിധാനങ്ങളൊന്നും ലഭ്യമാകുന്ന സാഹചര്യമല്ല കാണുന്നത്. പോളിയോ ബാധിച്ചാല്‍ ആ കുട്ടിയെ ഐസോലേറ്റ് ചെയ്യേണ്ടതുണ്ട്. മറ്റാരും ഉപയോഗിക്കാത്ത ശുചിമുറികളും മറ്റാരുമായും സമ്പര്‍ക്കത്തില്‍ വരുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ ഈ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
പോളിയോക്ക് പുറമേ ഹെപ്പറ്റൈറ്റിസ് എ, അതിസാരം (ഡിസെന്ററി), ആന്ത്രവീക്കം തുടങ്ങി നിരവധി ഗുരുതരമായ പകര്‍ച്ചവ്യാധികളും ഗാസയില്‍ കൂടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരുന്നു. ശുചിമുറികളില്ലാത്ത, വെള്ളമില്ലാത്ത, ശുചീകരിക്കാത്ത ടെന്റുകളിലാണ് ഗാസന്‍ ജനത സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ജീവിക്കുന്നതെന്നതിനാല്‍ തന്നെ രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു.
'ഇസ്രായേലിനോട് വിട്ടുവീഴ്ച വേണ്ട'; പുനർചിന്തകൾ ദൈവകോപത്തിന് ഇടയാക്കുമെന്ന് അയത്തൊള്ള ഖമനയിപ്രതീക്ഷയേകുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച
ഒക്ടോബര്‍ ഏഴിന് സംഘര്‍ഷം രൂക്ഷമായതിന് ശേഷം നിരവധി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും തന്നെ പൂര്‍ണമായും വിജയിച്ചിരുന്നില്ല. എങ്കിലും ഖത്തര്‍, അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ രണ്ട് ദിവസം നടന്ന ചര്‍ച്ചകള്‍ക്ക് അടുത്ത ആഴ്ചയോട് കൂടി അന്തിമരൂപം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ ബന്ദികളെ ഒഴിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. ദോഹയില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയും.
ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള കമാന്‍ഡറുടെയും കൊലപാതകത്തിന് പിന്നാലെ പ്രാദേശിക യുദ്ധങ്ങള്‍ ആരംഭിക്കുമെന്ന സമ്മര്‍ദത്തിനിടയിലാണ് നിലവിലെ ചര്‍ച്ചകള്‍ വ്യാഴാഴ്ച ആരംഭിച്ചത്. കരാറിലുള്ള വ്യവസ്ഥകളെന്താണെന്ന് വ്യക്തതയില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മെയ്യില്‍ നടത്തിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള കരാറുകളാണിതെന്നാണ് സൂചന. ചര്‍ച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്തിലെ കെയ്റോയില്‍ നടക്കും.
മുംബൈ ഭീകരാക്രമണക്കേസ്; തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതിഎന്നാല് ഒരു ഭാഗത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും അറുതി വരുന്നില്ല. ഇസ്രയേല്‍ തന്നെ സുരക്ഷിത സ്ഥലമെന്ന് വിശേഷിപ്പിച്ച സ്ഥലമടക്കം വടക്കന്‍, തെക്കന്‍ ഗാസകളിലെ പൗരന്മാരോട് കൂട്ടപാലായനം ചെയ്യാനുള്ള ഉത്തരവ് ഇസ്രയേല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രവുമല്ല, മധ്യഗാസയിലെ അസ്- സവയ്ഡയില് കുടിയൊഴിക്കപ്പെട്ടവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
ഇത്തരത്തില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ 1.7 ശതമാനം വരുന്ന ജനങ്ങളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതലുള്ള ആക്രമണത്തില്‍ ഗാസയിലെ 60 ശതമാനത്തോളം വരുന്ന കെട്ടിടങ്ങള്‍ നശിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഫായിലെ തെക്കന്‍ നഗരങ്ങള്‍ക്ക് കൂടുതലായി നാശം സംഭവിച്ചിട്ടുണ്ട്. പോളിയോയുടെ പശ്ചാത്തലത്തില്‍ ഇസ്രയേൽ ആക്രമണത്തിന് അറുതി വരുത്താൻ ലോകരാജ്യങ്ങളും നേതാക്കളും ശ്രമിക്കേണ്ടതുണ്ട്.