ദ്രാവിഡ രാഷ്ട്രീയം കീഴ്മേല് മറിയുമോ? സിനിമയിൽ നിന്നുള്ള പുതിയ രാഷ്ട്രീയ താരോദയമാകാൻ വിജയ്

ഡിഎംകെയും അണ്ണാഡിഎംകെയും അടക്കിവാഴുന്ന ദ്രാവിഡ മണ്ണില് ചരിത്രം തിരുത്തിക്കുറിയ്ക്കാനെത്തുകയാണ് വിജയ്.

ഷെറിങ് പവിത്രന്‍
4 min read|22 Aug 2024, 05:06 pm
dot image

'രാജാക്കന്മാരില്നിന്ന് ഉത്തരവുകള് സ്വീകരിക്കുന്ന സൈനികനാണ് ദളപതി. ജനങ്ങളാണ് എന്റെ രാജാക്കന്മാര്. അവരെ സേവിക്കുന്ന ദളപതിയാണ് ഞാന്'

ജോസഫ് വിജയ് ചന്ദ്രശേഖര്, തമിഴകത്തിന്റെ സ്വന്തം ദളപതി. വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം വിജയ് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. തമിഴക വെട്രി കഴകം എന്ന പാര്ട്ടിയുമായി അരസിയല് മന്നന് ആകാന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിജയ്. ഇപ്പോഴിതാ പാര്ട്ടി പതാകയും അദ്ദേഹം പുറത്തുവിട്ടിരിക്കുന്നു. വെള്ളിത്തിരയിലെ സൂപ്പര്താര പരിവേഷം രാഷ്ട്രീയത്തിലും നിലനിര്ത്താനാകുമോ വിജയ്ക്ക്? എംജിആറില് തുടങ്ങി ശിവാജി ഗണേശന്, ജയലളിത, വിജയകാന്ത് മുതല് ഖുഷ്ബു വരെ പയറ്റിയ തട്ടകത്തിലേക്കാണ് തന്റെ അമ്പതാമത്തെ വയസില് വലിയ സ്വപ്നങ്ങളുമായി വിജയ്യുടെ വരവ്. 'നാന് ഒരുവാട്ടി മുടിവ് പണ്ണാ എന് പേച്ച് നാനേ കേക്ക മാട്ടെ' എന്നാണ് അണ്ണന് സിനിമയിലൂടെ ആരാധകരോട് പറഞ്ഞിട്ടുള്ളത്. അതിലേക്കാണ് തമിഴ്ജനത ഉറ്റുനോക്കുന്നതും. ഡിഎംകെയും അണ്ണാഡിഎംകെയും അടക്കിവാഴുന്ന ദ്രാവിഡ മണ്ണില് വിജയ്യുടെ പാര്ട്ടി സൂപ്പര്ഡ്യൂപ്പര് ഹിറ്റ് ആകുമോ? അതോ, പൊട്ടിപ്പാളീസായ പരീക്ഷണചിത്രമായി ഒടുങ്ങുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാർ, ഹൈക്കോടതിയെ അനുസരിക്കും: സജി ചെറിയാൻ

ഈ സമയം മികച്ച സമയം

'നാന് എപ്പ വരുവേന്, എപ്പടി വരുവേന്ന് യാര്ക്കും തെരിയാത്. ആനാ വരവേണ്ടിയ നേരത്തില് കറക്ടാ വരുവേന്' എന്ന് പറഞ്ഞ കഥാപാത്രം വിജയ്യുടേതല്ല, രജനീകാന്തിന്റേതാണ്. പക്ഷേ, രാഷ്ട്രീയപ്രവേശത്തില് ആ ഡയലോഗ് അന്വര്ഥമാക്കുന്നത് വിജയ് ആണ്. ഇതാണ് മികച്ച നേരമെന്ന് മനസിലാക്കിത്തന്നെയാണ് വിജയ്യുടെ വരവ്. 50 വയസ് തികഞ്ഞനേരത്തുള്ള താരത്തിന്റെ രാഷ്ട്രീയപ്രവേശം ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്താന് കാരണങ്ങളുണ്ട്. ഒന്ന്, ആരോഗ്യപരമായി മികച്ചുനില്ക്കുന്ന നേരത്ത് ഓടിനടന്ന് പൊതുപ്രവര്ത്തനം നടത്താനാകും എന്നതാണ്. രണ്ട്, ഡിഎംകെയ്ക്ക് മാത്രമാണ് നിലവില് തമിഴകത്ത് പ്രഭാവമുള്ളത് എന്നതാണ്.

ഡിഎംകെ- അണ്ണാ ഡിഎംകെ ദ്വന്ദമാണ് തമിഴ് മണ്ണിലെ പോരാട്ടക്കളത്തിലുള്ളത്. കോണ്ഗ്രസും ബിജെപിയുമൊക്കെ അവിടെ താരതമ്യേന നിഷ്പ്രഭരാണ്. മൂന്നാമതൊരു പ്രബല ശക്തിയാകാന് ഇക്കാലമത്രയും ശ്രമിച്ചിട്ടും മറ്റൊരു പാര്ട്ടിയ്ക്കും സാധിച്ചിട്ടില്ല. ഇവിടേക്കാണ് വിജയ്യുടെ പാര്ട്ടി വരുന്നത്

ഡിഎംകെ- അണ്ണാ ഡിഎംകെ ദ്വന്ദമാണ് തമിഴ് മണ്ണിലെ പോരാട്ടക്കളത്തിലുള്ളത്. കോണ്ഗ്രസും ബിജെപിയുമൊക്കെ അവിടെ താരതമ്യേന നിഷ്പ്രഭരാണ്. മൂന്നാമതൊരു പ്രബല ശക്തിയാകാന് ഇക്കാലമത്രയും ശ്രമിച്ചിട്ടും മറ്റൊരു പാര്ട്ടിയ്ക്കും സാധിച്ചിട്ടില്ല. ഇവിടേക്കാണ് വിജയ്യുടെ പാര്ട്ടി വരുന്നത്. ഇപ്പോള്, അണ്ണാ ഡിഎംകെയ്ക്ക് പഴയ സ്വാധീനമോ ശക്തിയോ ഇല്ല. നേതൃകേന്ദ്രീകൃത പാര്ട്ടിയായി മാത്രം നിലനിന്ന ചരിത്രമുള്ളതുകൊണ്ടുതന്നെ ജയലളിതയുടെ കാലശേഷം കാര്യങ്ങള് അത്ര രാശിയല്ല. ശശികലയും ടിടിവി ദിനകരനും എടപ്പാടി കെ പളനി സാമിയും ഒ പനീര്സെല്വവുമെല്ലാം പതിനെട്ടടവും പയറ്റിയെങ്കിലും പാര്ട്ടിയുടെ തല എന്ന നിലയിലേക്കെത്താന് ഇവരിലാര്ക്കുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയ്യുടെ മാസ് എന്ട്രി. കളമറിഞ്ഞ്, കളിയറിഞ്ഞ് വിജയ് പയറ്റിയാല് കാര്യങ്ങള് അണ്ണന്റെ വഴിയേ തന്നെ നീങ്ങുമെന്ന് സാരം.

48മണിക്കൂർ ജോലി ചെയ്യുന്നവർക്ക് അക്രമിയെ ചെറുക്കാൻ ശേഷിയുണ്ടാകില്ല;കൊൽക്കത്ത സംഭവത്തിൽ സുപ്രീംകോടതി

വെറുതെയങ്ങ് വന്നതല്ല

34 വര്ഷക്കാലമായി വിജയ് വെള്ളിത്തിരയിലൂടെ തമിഴ്മക്കളുടെ നെഞ്ചകത്ത് കുടിയേറിയിട്ട്. 2024 ഫെബ്രുവരി 2 ന് 'പിറപ്പൊക്കും എല്ലാ ഉയിര്ക്കും' (ജനിക്കുമ്പോള് എല്ലാ ജീവനും തുല്യമാണ്) എന്ന മുദ്രാവാക്യത്തോടെ തമിഴക വെട്രികഴകം എന്ന പാര്ട്ടി വിജയ് പ്രഖ്യാപിച്ചത് വെറുടെ ഒരു വെളിപാടുണ്ടായതുകൊണ്ടൊന്നുമല്ല. അയാളുടെ കഴിഞ്ഞ കുറേക്കാലത്തെ പ്രവര്ത്തികള് ശ്രദ്ധിച്ചാല് തന്നെ ഇത് വ്യക്തമാകും. വിജയ് മക്കള് ഇയക്കം എന്ന ആരാധക സംഘടന ഓരോ പരിപാടിയും സംഘടിപ്പിച്ചത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെയായിരുന്നു. പല അവസരങ്ങളിലും പല പൊതുപരിപാടികളില് വച്ചും തന്റെ നിലപാടുകള് കൃത്യമായും വ്യക്തമായും പറയാന് വിജയ് ശ്രമിച്ചിരുന്നു. ക്രമേണ തന്റെ ലക്ഷ്യം വിജയ് വെളിപ്പെടുത്തുകയായിരുന്നു എന്നും പറയാം.

2009ല് രാഷ്ട്രീയചായ്വ് പ്രകടിപ്പിച്ചപ്പോഴും വിജയ് പുതിയ ഒരു പാര്ട്ടി രൂപീകരിക്കുമെന്നൊന്നും ആരും കരുതിയിരുന്നില്ല. സിനിമയുടെ വെള്ളിവെളിച്ചത്തില് സജീവമായ നായകന്, അതിനു പുറത്ത് അന്തര്മുഖനും നാണംകുണുങ്ങിയുമാണെന്നതായിരുന്നു അത്തരം വിലയിരുത്തലിനു പിന്നിലെ ഒരു പ്രധാന കാരണം. വിജയ് കോണ്ഗ്രസില് ചേര്ന്നു പ്രവര്ത്തിക്കുമെന്നൊക്കെ അക്കാലത്ത് അഭ്യൂഹങ്ങള് പരന്നിരുന്നു. രാഹുല് ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അഭ്യൂഹത്തിന് അടിസ്ഥാനം. വിജയ്ക്ക് കോണ്ഗ്രസ് പാര്ട്ടിയില് ചേരാന് ക്ഷണം ലഭിച്ചെന്ന വിവരവും പിന്നാലെ പുറത്തുവന്നിരുന്നു.

വിജയ്യുടെ രാഷ്ട്രീയവും നിലപാടും കൃത്യമാണെന്ന് ലോകം ഉറപ്പിച്ചത് 2023 ജൂണിലാണ്. തമിഴ്നാട്ടില് ബോര്ഡ് പരീക്ഷകളില് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാന് വിജയ് മക്കള് ഇയക്കം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്

വിജയ്യുടെ രാഷ്ട്രീയവും നിലപാടും കൃത്യമാണെന്ന് ലോകം ഉറപ്പിച്ചത് 2023 ജൂണിലാണ്. തമിഴ്നാട്ടില് ബോര്ഡ് പരീക്ഷകളില് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാന് വിജയ് മക്കള് ഇയക്കം സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ആ വേദിയില് നടത്തിയ പ്രസംഗത്തിനിടയിലെ പരാമര്ശം വിജയ്യുടെ രാഷ്ട്രീയപ്രവേശം ഉറപ്പാക്കി. 'പണം വാങ്ങി നിങ്ങള് വോട്ട് ചെയ്യരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തം വിരല് കൊണ്ട് കണ്ണില് കുത്തുന്നതിന് തുല്യമാണ്.ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര് ഒന്നര ലക്ഷം പേര്ക്ക് അത് കൊടുക്കുന്നുണ്ടെങ്കില് അത് 15 കോടി രൂപയാണ്. അപ്പോള് അയാള് അതിന് മുന്പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചുനോക്കൂ. നിങ്ങള് വീട്ടില് ചെന്ന് മാതാപിതാക്കളോട് പറയണം, ഇത്തരത്തില് പണംവാങ്ങി വോട്ട് ചെയ്യരുതെന്ന്. നിങ്ങള് പറഞ്ഞാലേ അത് നടക്കൂ. പിന്തിരിപ്പിക്കാന് പലരും ഉണ്ടാകും. എന്നാല് നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്ത്തിക്കണം'- അന്ന് കുട്ടികളോട് വിജയ് പറഞ്ഞത് ഇതായിരുന്നു. അഴിമതിയ്ക്കെതിരെ പോരാടാന് കരുതിക്കൂട്ടിത്തന്നെയാണ് വിജയ്യുടെ നീക്കങ്ങളെന്ന് അന്ന് ചര്ച്ചകളുയര്ന്നു. ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുന്നതിനായി പുതുക്കോട്ടയില് സ്ഥാപിച്ച വിജയ് മക്കള് ഇയക്കം എന്ന ഫാന്സ് ക്ലബ്ബ് കാലക്രമേണ രാഷ്ട്രീയ അടിത്തറയുള്ള സംഘടനയായി മാറുന്നതിനു കൂടിയാണ് തമിഴകം സാക്ഷിയാകുന്നത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില് എഐഎഡിഎംകെയുടെ നേതൃത്വത്തിലുളള സഖ്യത്തെ വിജയ് മക്കള് ഇയക്കം പിന്തുണച്ചിരുന്നു.

കൈകോർക്കുമോ കോൺഗ്രസും നാഷണൽ കോൺഫറൻസും?; ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് യോഗം

ആള്ക്കൂട്ടത്തിലേക്ക് ആരവമായി

സിനിമയിലെ തുടക്കകാലത്ത് ആരാധകര്ക്ക് പക്കത്ത് വീട്ട് പയ്യന് ആയിരുന്നു വിജയ്. പാവപ്പെട്ടവര്ക്കു വേണ്ടി അനീതിക്കെതിരെ പോരാടുന്ന വീരനായകനായി പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള് മാറി. വിജയ്യുടെ സൂപ്പര്ഹിറ്റ് നായകരില് മിക്കവരും അതേ പാറ്റേണിലുള്ളവരായിരുന്നു. ഇങ്ങനെയൊരു നേതാവ് തങ്ങള്ക്കുണ്ടായിരുന്നെങ്കിലെന്ന് തമിഴ്മക്കളെ ചിന്തിപ്പിച്ച കഥാപാത്രങ്ങള്. അതുകൊണ്ടുകൂടിയാകാം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്ക്ക് ഒരേപോലെ സ്വീകാര്യനാണ് വിജയ്. വെള്ളിത്തിരവിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ താരങ്ങള്ക്ക് പൊതുവേ കിട്ടാതിരുന്ന ഒരു ആനുകൂല്യമാണത്. എംജിആര് മാത്രമാണ് എല്ലാത്തരം പ്രേക്ഷകനെയും ഒപ്പം കൂട്ടിയ ഒരാള്, അതിലേക്ക് വഴിവച്ചതാവട്ടെ ഏഴെതോഴന് പരിവേഷത്തില് അദ്ദേഹം നിറഞ്ഞാടിയ വേഷങ്ങളും.

എംജിആറിന് ശേഷം സിനിമാമേഖലയില് നിന്നെത്തി അത്രയേറെ സ്വീകാര്യനായ നേതാവായി മാറാന് വിജയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല

ഇതിന്റെ ആവര്ത്തനം വിജയ്യുടെ കാര്യത്തിലും ദൃശ്യമാണ്. മള്ട്ടിപ്ലക്സിലും എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളിലും വിജയ് ചിത്രങ്ങള് ഹിറ്റാണ്. പാവങ്ങളുടെ പടത്തലവനായി രാഷ്ട്രീയത്തിലേക്കിറങ്ങിയ ക്യാപ്റ്റന് വിജയകാന്തിന്റെ അടിത്തറ ബി, സി ക്ലാസുകളിലുള്ള ജനങ്ങള് മാത്രമായിരുന്നു. വലിയ ഒച്ചപ്പാടും പ്രതീക്ഷയുമായി രാഷ്ട്രീയപ്രവേശം നടത്തി എങ്ങുമെത്താതെ പോയ കമല്ഹാസനാവട്ടെ മള്ട്ടിപ്ലക്സുകളുടെ ഇഷ്ടതോഴനാണ്. വിജയ്ക്ക് ഈ പരിമിതകളില്ല. അദ്ദേഹം ജനക്കൂട്ടത്തിന്റെയാകെ നായകനാണ്. അതുകൊണ്ടുതന്നെ എംജിആറിന് ശേഷം സിനിമാമേഖലയില് നിന്നെത്തി അത്രയേറെ സ്വീകാര്യനായ നേതാവായി മാറാന് വിജയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഒബാമ മുതൽ കമല വരെ; രാഷ്ട്രീയ എതിരാളികളോടുള്ള ട്രംപിൻ്റെ വംശീയാധിക്ഷേപം തുടരുന്നു

ലക്ഷ്യമെന്ത്

വ്യക്തമായ ആശയവും ആദര്ശവുമില്ലാതെ വരുന്നവര്ക്ക് പിടിച്ചുനില്ക്കാനാവുന്ന മണ്ണല്ല തമിഴകഅരസിയലിന്റേത്. ദ്രാവിഡ രാഷ്ട്രീയം വേരോടുന്ന മണ്ണില് അത്രമേല് പച്ചപിടിച്ച മറ്റൊരു ആശയവുമില്ല. സിനിമാപ്രേമവും താരാരാധനയുമൊക്കെ ഒരു വഴിയേ ഉണ്ടെങ്കിലും ആശയ അടിത്തറയിലൂന്നിയുള്ള രാഷ്ട്രീയത്തെ മാത്രമേ തമിഴകം വിജയിപ്പിച്ചിട്ടുള്ളു. ഏത് ആശയത്തിലൂന്നിയാണ് പ്രവര്ത്തനമെന്ന് വിജയ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ദ്രാവിഡ രാഷ്ട്രീയമാണോ അതോ വിശാലാര്ത്ഥത്തില് ദേശീയതയിലൂന്നിയുള്ള സമീപനമാണോ വിജയ് സ്വീകരിക്കുക എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങളോട് വാക്കാല് പറയുന്നതല്ല, പ്രവര്ത്തിയാല് കാട്ടിക്കൊടുക്കുന്നതാകും വിജയ്യുടെ ജയപരാജയത്തെ നിര്ണയിക്കുക.

''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവന് ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണില് നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്ക്കായി അക്ഷീണം പ്രവര്ത്തിച്ച സൈനികരെയും എല്ലായ്പ്പോഴും ഞങ്ങള് അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങള്ക്കിടയില് അവബോധം സൃഷ്ടിക്കുകയും എല്ലാവര്ക്കും തുല്യ അവസരങ്ങള്ക്കും തുല്യ അവകാശങ്ങള്ക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങള്ക്കും തുല്യത എന്ന തത്വം ഉയര്ത്തിപ്പിടിക്കുമെന്ന് ഞാന് ആത്മാര്ത്ഥമായി ഉറപ്പിക്കും.'' പതാക പ്രകാശന ചടങ്ങില് വിജയ് പ്രതിജ്ഞ ചൊല്ലിയതിങ്ങനെയാണ്. തമിഴക വെട്രി കഴകത്തിന്റെ പതാകയിലുള്ളത് ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവുമാണ്. വാകൈ പുഷ്പം നടുവില് ആലേഖനം ചെയ്തിട്ടുണ്ട്.

പുതിയ ഡാമിന് 1000 കോടി രൂപ ചെലവ്; മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ അപ്രായോഗികമെന്ന് ജ. രാമചന്ദ്രൻ നായർ

തമിഴക രാഷ്ട്രീയം കീഴ്മേല് മറിയുമോ?

വിജയ്യുടെ രാഷ്ട്രീയപ്രവേശം ഏതു തരത്തിലാകും തമിഴകത്തെ ബാധിക്കുക. ഡിഎംകെ- എഐഎഡിഎംകെ ദ്വന്ദത്തിനപ്പുറം മൂന്നാം ശക്തിയായി തമിഴക മുന്നേറ്റ കഴകം മാറുമോ. ഉത്തരമറിയാന് കാത്തിരുന്നേ മതിയാകൂ. വിജയ്യുടെ നീക്കം ഗുണം ചെയ്യുക ബിജെപിക്കാണെന്ന് വിലയിരുത്തുന്നവരുണ്ട്. നിലവില് തമിഴ്നാട്ടിലെ 70-80 ശതമാനം വോട്ടുവിഹിതവും പോകുന്നത് ഡിഎംകെ, എഐഡിഎംകെ പാര്ട്ടികളിലേക്കാണ്. ബാക്കി വരുന്ന 20-30 ശതമാനം വോട്ടില് പ്രതീക്ഷയര്പ്പിച്ചാണ് കോണ്ഗ്രസും ബിജെപിയുമടക്കമുള്ള പാര്ട്ടികളുടെ പ്രവര്ത്തനം. എന്നാല്, വിജയ്യുടെ പാര്ട്ടി ഈ അവസ്ഥയില് മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഡിഎംകെയിലെയും എഐഎഡിഎംകെയിലെയും വോട്ടുകള് വിജയ് ഭിന്നിപ്പിക്കുമെന്നും ഇത് തിരഞ്ഞെടുപ്പില് ബിജെപിക്ക് ഗുണം ചെയ്യുമെന്നുമാണ് ഒരു വാദം.

ഭാവിയറിയാന് കാത്തിരുന്നേ മതിയാകൂ. രാഷ്ട്രീയമാണ്, എല്ലാം പ്രവചനാതീതമാണ്. സസ്പെന്സ് ഒളിപ്പിച്ച് വച്ച് ഓരോ സീനിലും പ്രേക്ഷകനെ രസിപ്പിക്കുന്ന മള്ട്ടിസ്റ്റാര് ചിത്രമാണ് തമിഴകരാഷ്ട്രീയം. വാഴുന്നവര് വീഴുകയും വീണുപോയവര് വീണ്ടുമുയിര്ത്തെഴുന്നേറ്റ് വാഴ്ത്തപ്പെടുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്

എഐഎഡിഎംകെ വിജയ്യുടെ വരവോടെ അപ്രസക്തമാകുമെന്ന് കണക്കുകൂട്ടുന്നവരാണ് മറ്റൊരു കൂട്ടര്. ഇപ്പോഴേ ചിതറിത്തെറിച്ചുനില്ക്കുന്ന എഐഎഡിഎംകെയില് നിന്ന് പിന്തുണ ഉറപ്പിക്കാന് വിജയ്ക്കായാല് അത് വലിയ വഴിത്തിരിവാകും. ദ്രാവിഡ തത്വം മുറുകെപ്പിടിച്ച് ജനങ്ങളെ ഒപ്പം കൂട്ടി മികച്ച നേതാവായി വിജയ് വളര്ന്നാല് അത് തമിഴകരാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയെഴുതും.

ഭാവിയറിയാന് കാത്തിരുന്നേ മതിയാകൂ. രാഷ്ട്രീയമാണ്, എല്ലാം പ്രവചനാതീതമാണ്. സസ്പെന്സ് ഒളിപ്പിച്ച് വച്ച് ഓരോ സീനിലും പ്രേക്ഷകനെ രസിപ്പിക്കുന്ന മള്ട്ടിസ്റ്റാര് ചിത്രമാണ് തമിഴകരാഷ്ട്രീയം. വാഴുന്നവര് വീഴുകയും വീണുപോയവര് വീണ്ടുമുയിര്ത്തെഴുന്നേറ്റ് വാഴ്ത്തപ്പെടുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. സീനുകള് മാറിമറിയുമ്പോള് നായകനും സഹനടനും വില്ലനും ഒക്കെ വേഷങ്ങള് വച്ചുമാറി രംഗത്തെത്തുക അസാധ്യമായ കാര്യവുമല്ല. ട്വിസ്റ്റുകള്ക്കായി കാത്തിരിക്കാം, ദളപതിയുടെ മാസ് എന്ട്രി ഒരു മെഗാഹിറ്റിലേക്കുള്ള തുടക്കമാണെങ്കിലോ!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us