പുടിന്‍ ജി-20 ഉച്ചകോടിക്കെത്തില്ല; സൈനിക നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് വിശദീകരണം

പുടിന്‍ ജി-20 ഉച്ചകോടിക്കെത്തില്ല; സൈനിക നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് വിശദീകരണം

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
Published on

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ക്രെംലിന്‍. സൈനിക നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് പുടില്‍ രാജ്യം വിടാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ബ്രിക്സ് ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളുടെ യോഗത്തിലും പുടിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പുടിന്‍ യോഗത്തില്‍ പങ്കെടുത്തത്.

logo
Reporter Live
www.reporterlive.com