അമേരിക്ക: സൗത്ത് കരോലിനയിലെ ശനിയാഴ്ച നടന്ന റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ ട്രംപിന് നിർണായക വിജയം. മുൻ ഗവർണർ കൂടിയായ എതിരാളി നിക്കി ഹേലിയെ പരാജയപ്പെടുത്തിയാണ് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ചത്.
10 ദിവസത്തിനുള്ളിൽ 15 ഇടങ്ങളിൽ ആദ്യത്തെ നാല് പ്രധാന നോമിനേറ്റിംഗ് മത്സരങ്ങൾ ട്രംപ് പൂർത്തിയാക്കി. തിരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ടെടുപ്പ് സർവേയിലും സംസ്ഥാനമൊട്ടാകെ ഹേലിയെക്കാൾ ട്രംപ് ഗണ്യമായ ലീഡ് കാണിച്ചിരുന്നു.
പ്രൈമറികളില് പരാജയപ്പെട്ടതോടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിത്വത്തിന് വേണ്ടി മത്സരിച്ച പല റിപ്ലബ്ലിക്കന് നേത്താക്കളും പിന്മാറിയിരുന്നു. ഹേലി മാത്രമായിരുന്നു പിടിച്ചുനിന്നത്. ഇപ്പോള് ഹേലിയുടെയും പരാജയത്തോടെ സ്ഥാനാര്ത്ഥിത്വം ഉറപ്പിക്കുകയാണ് ട്രംപ്.