ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിച്ചു; പാക് യുട്യൂബറെ വെടിവെച്ചുകൊന്നു

വെടിയേറ്റ സാദിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് പറയാന്‍ നിര്‍ബന്ധിച്ചു; പാക് യുട്യൂബറെ വെടിവെച്ചുകൊന്നു
Updated on

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ വ്‌ളോഗ് ചിത്രീകരിക്കുന്നതിനിടെ പാക് യുട്യൂബര്‍ വെടിയേറ്റുമരിച്ചു. സാദ് അഹമ്മദ് എന്ന 24കാരനായ യുട്യൂബറാണ് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് മരിച്ചത്. ജൂണ്‍ നാലിന് കറാച്ചിയിലെ സെറീന മാര്‍ക്കറ്റില്‍ വെച്ചാണ് യുട്യൂബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റുമരിച്ചതെന്ന് പാക് മാധ്യമമായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ ഒന്‍പതിന് നടന്ന ഇന്ത്യ- പാക് മത്സരത്തിന് മുന്‍പായി സെറീന മാര്‍ക്കറ്റിലെത്തുന്ന ആളുകളുടെ പ്രതികരണമെടുക്കാന്‍ എത്തിയതായിരുന്നു സാദ് അഹമ്മദ്. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോടും സാദ് പ്രതികരണം ചോദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതോടെ സാദ് നിര്‍ബന്ധിച്ചു. തുടര്‍ന്ന് പ്രകോപിതനായ ഉദ്യോഗസ്ഥന്‍ സാദിനെ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിയേറ്റ സാദിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടി വെച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. താല്‍പ്പര്യമില്ലാതിരുന്നിട്ടും തന്നെ നിര്‍ബന്ധിച്ച് സാദ് അഹമ്മദ് തന്നെ പ്രകോപിപ്പിച്ചതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com