ട്രാഫിക്കിനെ മറികടക്കാൻ ഊബറിന് പകരം ഹെലികോപ്‍റ്റർ ; യാത്രാച്ചെലവും സമയവും ഇങ്ങനെ

ഖുഷി പങ്കുവച്ച സ്ക്രീൻഷോട്ടിന് സോഷ്യൽ മീ‍ഡിയയിൽ നാല് മില്യൺ കാഴ്ചക്കാരെ ലഭിച്ചു.
ട്രാഫിക്കിനെ മറികടക്കാൻ ഊബറിന് പകരം ഹെലികോപ്‍റ്റർ ; യാത്രാച്ചെലവും സമയവും ഇങ്ങനെ
Updated on

ന്യൂയോർക്ക് സിറ്റി : ന്യൂയോർക്ക് സിറ്റിയിലെ ട്രാഫിക്കിനെ മറികടക്കാൻ ഊബറിന് പകരം ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് ഇന്തോ അമേരിക്കൻ യുവതി. ക്ലീനർ പെർകിൻസിലെ ജീവനക്കാരനായ ഖുഷി സൂരിയാണ് മാൻഹട്ടനിൽ നിന്ന് ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര പോയത്. യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഊബറിൽ യാത്ര ചെയ്യുമ്പോൾ ഒരു മണിക്കൂർ ദൈർഘ്യമുണ്ടെന്നും എന്നാൽ ഹെലികോപ്റ്റർ യാത്രയിൽ 5 മിനിറ്റ് ആവശ്യം വരുന്നുള്ളുവെന്നും ഖുഷി സൂരി വ്യക്തമാക്കി.

ബ്ലേഡ് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതും ഊബറിൽ യാത്ര ചെയ്യുന്നതും താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടും ഖുഷി പങ്കുവച്ചിട്ടുണ്ട്.ചെലവും സമയവും അവര്‍ അതിൽ താരതമ്യം ചെയ്യുന്നുണ്ട്. ഊബർ യാത്രയ്ക്ക് ഒരു മണിക്കൂറിന് $131.99 (11,000 രൂപ) ചിലവാകും. അതേസമയം ബ്ലേഡ് ഹെലികോപ്റ്റർ റൈഡിന് 5 മിനിറ്റിന് $165 (13,765) ആണ്‌ ചെലവ് വരുന്നത്. വളരെ പെട്ടെന്ന് തന്നെ ഖുഷി പങ്കുവച്ച സ്ക്രീൻഷോട്ട് സോഷ്യൽ മീ‍ഡിയയിൽ വൈറലായി. ഖുഷി പങ്കുവച്ച സ്ക്രീൻഷോട്ടിന് സോഷ്യൽ മീ‍ഡിയയിൽ നാല് മില്യൺ കാഴ്ചക്കാരെയും ലഭിച്ചു. നിരവധിപേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അതേസമയം യുവതിയുടെ സ്ക്രീൻഷോട്ടിനെ വിമർശിച്ചവരുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com