ട്രംപിന് നേരെയുണ്ടായ വധശ്രമം; സീക്രട്ട് സർവ്വീസ് ഡയറക്ടർ രാജിവച്ചു

ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി.
ട്രംപിന് നേരെയുണ്ടായ വധശ്രമം; സീക്രട്ട് സർവ്വീസ് ഡയറക്ടർ രാജിവച്ചു
Updated on

വാഷിം​ഗ്ടൺ: മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കൻ സീക്രട്ട് സർവ്വീസ് ഡയറക്ടർ കിമ്പർലി ചീറ്റിൽ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി.

ജൂലൈ 13നാണ് പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരനായ അക്രമി ട്രംപിന് നേരം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപിന്റെ ചെവിയിൽ മുറിവേറ്റിരുന്നു. പിന്നാലെ, കിമ്പർലിയുടെ രാജിയാവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും സമ്മർദ്ദം ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച കോൺ​ഗ്രഷണൽ കമ്മിറ്റി കിമ്പർലിയെ വിളിച്ചുവരുത്തിയിരുന്നു. വധശ്രമം സീക്രട്ട് സർവ്വീസ് ഏജൻസിയുടെ പരാജയമാണെന്ന് സമ്മതിക്കുന്നതായി കിമ്പർലി കമ്മിറ്റിക്ക് മുമ്പാകെ സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകൾക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വീഴ്ച എന്നാണ് കിമ്പർലി സംഭവത്തെ വിശേഷിപ്പിച്ചത്. 27 വർഷമായി സീക്രട്ട് സർവ്വീസ് ഏജന്റായിരുന്ന കിമ്പർലി 2021ൽ ഏജൻസി വിട്ട് പെപ്സികോയുടെ നോർത്ത് അമേരിക്കയിലെ സുരക്ഷാ മേധാവിയായി ചുമതലയേറ്റിരുന്നു. 2022ൽ പ്രസിഡന്റ് ജോ ബൈഡനാണ് കിമ്പർലിയെ സീക്രട്ട് സർവ്വീസ് ഏജൻസി മേധാവിയായി നിയമിച്ചത്.

തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് ട്രംപിന് നേരെ വെടിയുതിർത്തത്. ഇയാൾ ഉടൻതന്നെ കൊല്ലപ്പെട്ടു. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയായ ക്രൂക്ക് എആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ ആണ് ഉപയോ​ഗിച്ചത്. വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയം​ഗം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

അതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള റിപബ്ലിക്കൻ സ്ഥാനാർത്ഥി ജോ ബൈഡന്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ ന‌ടന്ന പോളിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്. 2048 പേരെ പങ്കെടുപ്പിച്ച് നടത്തിയ YouGov surveyയിൽ 70 ശതമാനം പേരും ബൈഡന്റെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുകയോ അം​ഗീകരിക്കുകയോ ചെയ്യുന്നുണ്ട്. 16 ശതമാനം പേ‍ർ എതിർപ്പ് പ്രകടിപ്പിച്ചു. 12 ശതമാനം പേർ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ഡെമോക്രാറ്റുകളുടെ പിന്തുണ പോലും നഷ്ടമാകുന്ന ഘട്ടത്തിലാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിത്വത്തിൽ നിന്ന് പിന്മാറിയത്. ബരാക് ഒബായും ബൈഡനിൽ ആശങ്ക പ്രകടിപ്പിക്കുകയും മൂന്നാമതും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ബൈഡൻ പിന്മാറിയത്. ജൂലൈ 21നാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com