'വേർ ഈസ് ജോ'; എക്സിലെ ട്രെൻഡിങ് ഹാഷ്ടാഗിന് വിരാമമിട്ട് ജോ ബൈഡൻ

പ്രസിഡന്റിന് ഗുരുതര രോഗമാണെന്നും തുടർന്നുള്ള പരിചരണത്തിലാണെന്ന തരത്തിലും പ്രചാരണം ഉണ്ടായിരുന്നു.
'വേർ ഈസ് ജോ'; എക്സിലെ ട്രെൻഡിങ് ഹാഷ്ടാഗിന് വിരാമമിട്ട് ജോ ബൈഡൻ
Updated on

വാഷിങ്ടൺ ഡിസി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. കൊവിഡ് ബാധയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അസാന്നിദ്ധ്യത്തിൽ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രസിഡന്റിന് ഗുരുതര രോഗമാണെന്നും തുടർന്നുള്ള പരിചരണത്തിലാണെന്ന തരത്തിലും പ്രചരണം ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന് ശേഷം ബൈഡൻ ആദ്യമായി പൊതുവേദിയിൽ എത്തിയതിൻ്റെ വീഡിയോകളും ഫോട്ടോകളുമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷമുളള തന്റെ ആദ്യ പൊതുപ്രസംഗം നാളെ നടക്കുമെന്നും ബൈഡൻ തന്റെ എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ ആരോഗ്യം തകർന്നുകൊണ്ടിരിക്കുകയാണ്, ഇക്കാരണത്താലാണ് പൊതുമധ്യത്തിലെത്താത്തതെന്ന സംശയം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അവസാനഘട്ടം വരെയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ബൈഡൻ പൊടുന്നനെ പിന്മാറ്റം പ്രഖ്യാപിച്ചത് ഇക്കാരണം കൊണ്ടാണെന്നായിരുന്നു പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങളുടെ അടിസ്ഥാനം.

എക്സ് പ്ലാറ്റ്‌ഫോമില്‍ ജോ എവിടെ (Where's Joe) എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ ടോപ് ട്രന്റിങിൽ ആയിരുന്നു. കൊവിഡ് ബാധിച്ച് 81 കാരനായ ബൈഡൻ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചുവെന്ന യാഥാർത്ഥ്യം മറുവശത്തുള്ളപ്പോൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചർച്ച നടന്നത്. ഡെമോക്രാറ്റിക് പാർട്ടി ഭരണ അട്ടിമറി നടത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ പിന്തിരിപ്പിക്കാൻ ഭരണ അട്ടിമറി നടത്തി എന്നുളള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുളള ബൈഡന്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്. ജൂൺ 27-ന് നടന്ന ട്രംപിനെതിരായ സംവാദത്തിൽ ബൈഡന്റെ മോശം പ്രകടനത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ മത്സരിക്കുന്നതിൽ എതിർപ്പ് ഉയർ‌ന്നിരുന്നു. ഇതിനിടെ ജൂലൈ 21 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി ബൈഡൻ അറിയിച്ചത്. പിന്നാലെ നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്സിനെ അദ്ദേഹം പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com