ബൈ​ഡ​ന്റെ പ്രസംഗം ഇന്ന്; പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ വിശദീകരിക്കും

പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും
ബൈ​ഡ​ന്റെ പ്രസംഗം ഇന്ന്; 
പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ 
വിശദീകരിക്കും
Updated on

വാ​ഷി​ങ്ട​ൺ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം അ​റി​യി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ബൈ​ഡ​ന്റെ പ്ര​സം​ഗം. കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ഡെ​ല​വേ​റി​ലെ ത​​ന്റെ വ​സ​തി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബൈ​ഡ​ൻ ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് വൈ​റ്റ്ഹൗ​സി​ലേ​ക്ക് മ​ട​ങ്ങി.

​ട്രം​പു​മാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ടു​ക​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൈ​ഡ​ൻ പ്ര​സി​ഡ​ന്റ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാർട്ടിയുടെയും താല്പര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡൻ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യാപക എതിർപ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.

ബൈ​ഡ​ന്റെ പ്രസംഗം ഇന്ന്; 
പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ 
വിശദീകരിക്കും
' ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലിറങ്ങില്ല, ആക്രിയാക്കും'; ഹൈക്കോടതിയിൽ മോട്ടോർ വകുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com