'ഞാൻ തയ്യാർ'; ട്രംപിന്റെ ഒപ്പം കൂടാൻ തയ്യാറെന്ന് മസ്ക്, വകുപ്പും സെറ്റ്!

നേരത്തെ അമേരിക്കന് പ്രസിഡന്ഷ്യല് തിരഞ്ഞെടുപ്പില് വിജയിച്ചാല് ഇലോണ് മസ്കിന് സ്ഥാനങ്ങള് നല്കുമെന്ന പ്രഖ്യാപനവുമായി ഡൊണാള്ഡ് ട്രംപ് രംഗത്തുവന്നിരുന്നു

dot image

വാഷിങ്ടൺ: താൻ ജയിച്ചാൽ എലോൺ മസ്കിനും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി ടെസ്ല സിഇഒ എലോൺ മസ്ക്. മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഞാൻ സേവനത്തിന് തയ്യാറാണ്' എന്ന മറുപടി പോസ്റ്റാണ് മസ്ക് പങ്കുവെച്ചിരിക്കുന്നത്.

സര്ക്കാര് കാര്യക്ഷമതാ വകുപ്പ് (ഡിപ്പാര്ട്മെന്റ് ഓഫ് ഗവര്ണ്മെന്റ് എഫിഷ്യന്സി- ഡിഒജിഇ) എന്നെഴുതിയ മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന ചിത്രമാണ് മസ്ക് പങ്കുവെച്ചത്. നേരത്തെ അമേരിക്കന് പ്രസിഡന്ഷ്യല് തിരഞ്ഞെടുപ്പില് വിജയിച്ചാല് ഇലോണ് മസ്കിന് സ്ഥാനങ്ങള് നല്കുമെന്ന പ്രഖ്യാപനവുമായി ഡൊണാള്ഡ് ട്രംപ് രംഗത്തുവന്നിരുന്നു. മസ്കിനെ മന്ത്രിസഭയിലേക്കോ ഉപദേശക സമിതിയിലേക്കോ പരിഗണിക്കുമെന്ന് അന്താരാഷ്ട്ര വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്. മസ്ക് തയ്യാറാണെങ്കില് ഈ പദവികളിലേക്ക് പരിഗണിക്കാന് തയ്യാറാണെന്ന് ട്രംപ് അറിയിച്ചു.

'അദ്ദേഹം സമര്ത്ഥനായ ആളാണ്. അദ്ദേഹം തയ്യാറാണെങ്കില് ഞാനും തയ്യാറാണ്. അവന് മിടുക്കനാണ്,' ട്രംപ് പറഞ്ഞു. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മസ്കും അംഗീകരിച്ചിരുന്നു. പെന്സില്വാനിയയില് വെച്ചുണ്ടായ വധശ്രമത്തെ തരണം ചെയ്ത് വന്ന ട്രംപിന്റെ ധൈര്യത്തെ പ്രകീര്ത്തിച്ചുകൊണ്ടും മസ്ക് രംഗത്തെത്തിയിരുന്നു. മാത്രവുമല്ല, ഈ മാസം തുടക്കത്തില് എക്സിലൂടെ ഇരുവരും നടത്തിയ അഭിമുഖത്തിലൂടെ മസ്ക് ട്രംപിനുള്ള പിന്തുണ നല്കുകയും ചെയ്തു.

അതേസമയം നേരത്തെ ട്രംപ് ഭരണകൂടത്തിന് കീഴില് മസ്ക് ഉപദേശക പദവി കൈകാര്യം ചെയ്തിരുന്നു. 2016ലെ തിരഞ്ഞെടുപ്പില് ട്രംപ് വിജയിച്ചതിന് പിന്നാലെ രണ്ട് ഉപദേശക സമിതിയില് മസ്കിനെ നിയമിച്ചിരുന്നു. കുടിയേറ്റ, പരിസ്ഥിതി നയങ്ങളില് സ്വാധീനം ചെലുത്താനും മസ്കിന് സാധിച്ചിരുന്നു. എന്നാല് 2017ല് പാരീസ് കാലാവസ്ഥാ ഉടമ്പടിയില് നിന്നും അമേരിക്കയെ പിന്വലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ തുടര്ന്ന് മസ്ക് രാജിവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us