ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ സ്കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റില്‍. 54കാരനായ കോളിന് ഗ്രേയാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരതയടക്കം നാല് കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ പതിനാലുകാരന് കോള്‍ട്ട് ഗ്രേയ്ക്ക് തോക്ക് വാങ്ങി നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ നടപടി.
പ്രതിയായ കോള്‍ട്ട് ഗ്രേ ഉപയോഗിച്ചത് സെമിഓട്ടോമാറ്റിക് റൈഫിളോ, എആര്‍ സ്റ്റൈല്‍ വെപ്പണോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ക്രിസ്മസിനാണ് കോളിന് ഗ്രേ, കോള്‍ട്ടിന് തോക്ക് സമ്മാനമായി നല്‍കിയത്. കോള്‍ട്ട് സ്കൂളില്‍ പതിവായി തോക്ക് കൊണ്ടുപോയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോള്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
REPORTER BIG ECLUSIVE: പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല; ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തലുമായി യുവതികഴിഞ്ഞ ദിവസമാണ് ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്കൂളില്‍ പതിനാലുകാരന് വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ അധ്യാപകരായ റിച്ചാര്‍ഡ് ആസ്പിന്‍വൈല്‍ (39), ക്രിസ്റ്റ്യന്‍ ഇറിമി (53), വിദ്യാര്‍ത്ഥികളായ മാസന് ഷെര്‍മെര്‍ഹോണ്‍ (14), ക്രിസ്റ്റിയന്‍ ആന്‍ഗുലോ(14) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് അധ്യാപകരും ഏഴ് വിദ്യാര്‍ത്ഥികളുമടക്കം ഒന്‍പത് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് തൊട്ടടുത്ത നിമിഷം സ്കൂളിലെ റിസോഴ്സ് ഓഫീസര്‍മാര്‍ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തെ അര്‍ത്ഥശൂന്യമായ ദുരന്തം എന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള അക്രമങ്ങളെ തങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ക്യാപെയ്നില്‍ കമല ഹാരിസ് പറഞ്ഞു.