എഐ ക്യാമറയിലൂടെ പിഴയായി ലഭിച്ചത് 81.78 ലക്ഷം; അപകടമരണങ്ങള്‍ കുറഞ്ഞെന്നും മന്ത്രി ആന്റണി രാജു

എഐ ക്യാമറകളിലൂടെ ഇതുവരെ 20,42,542 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും ആന്റണി രാജു പറഞ്ഞു.
എഐ ക്യാമറയിലൂടെ പിഴയായി ലഭിച്ചത് 81.78 ലക്ഷം; അപകടമരണങ്ങള്‍ കുറഞ്ഞെന്നും മന്ത്രി ആന്റണി രാജു
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ നിലവില്‍ വന്നതോടെ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളുണ്ടായി. ഈ വര്‍ഷം അത് 1278 ആയി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറകളിലൂടെ ഇതുവരെ 20,42,542 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും ആന്റണി രാജു പറഞ്ഞു. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെയും എഐ ക്യാമറകളുടെ പരിധിയില്‍ കൊണ്ടുവരും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ നിന്ന് വാഹനങ്ങളുടെ വിവരങ്ങള്‍ കൈമാറി. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ക്യാമറകളുടെ സഹായത്തോടെ പിടികൂടും. വേഗപരിധി കൂട്ടിയതിനാല്‍ അതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.

ഓഗസ്റ്റ് അഞ്ച് മുതല്‍ പിഴയ്‌ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതി പറയുന്ന സംവിധാനം ആരംഭിക്കും. പിഴ നോട്ടീസ് അയയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com