
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി തന്റെ പേരും മുന്നോട്ടുവെക്കുന്ന ചര്ച്ചകള് അവസാനിപ്പിക്കണമെന്ന നിലപാടെടുത്ത് അച്ചു ഉമ്മന്. സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും കുടുംബത്തില് നിന്നുള്ള രാഷ്ട്രീയക്കാരന് ചാണ്ടി ഉമ്മന് ആണെന്നും അച്ചു ഉമ്മന് പറയുന്നു.
താന് സജീവരാഷ്ട്രീയത്തിലേക്കില്ല. ഉമ്മന് ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലെ രാഷ്ട്രീയക്കാരന് ചാണ്ടി ഉമ്മനാണ് എന്നാണ് അച്ചു ഉമ്മന് ഈ ഘട്ടത്തില് എടുത്തിരിക്കുന്ന നിലപാട്. ഇതോടെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം മാറിയിരിക്കുകയാണ്.
സ്ഥാനാര്ത്ഥിയാവാന് താനില്ല എന്ന നിലപാട് അച്ചു തന്നെ സ്വീകരിച്ചതോടെ ചാണ്ടി ഉമ്മന് വളരെ എഴുപ്പത്തില് വഴി തുറന്നിരിക്കുകയാണ്. നാളെ നടക്കുന്ന ഉമ്മന് ചാണ്ടി അനുസ്മരണത്തിന് ശേഷം കോണ്ഗ്രസ് നേതൃത്വം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആലോചനകളിലേക്ക് കടക്കും.
ബ്ലോക്ക് പരിധികളിലെ സംഘടനാ സംവിധാനങ്ങളോട് ഇതിനോടകം തന്നെ സജീവമാകാന് കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഉമ്മന് ചാണ്ടിയില്ലാതെ പുതുപ്പള്ളിയില് ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള് സംഘടന ശക്തമാവണമെന്നാണ് കോണ്ഗ്രസ് വിലയിരുത്തല്.