തൃശൂർ: നൈൽ ഹോസ്പിറ്റൽ എംഡി ഗർഭിണിയായ നഴ്സിന്റെ വയറ്റിൽ ചവിട്ടിയതായി ആരോപണം. ഹോസ്പിറ്റൽ എംഡി ഡോക്ടർ അലോക്കിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നേഴ്സുമാരും എംഡിയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. നഴ്സ് ലക്ഷ്മിക്കാണ് ചവിട്ടേറ്റത്.
തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് യുഎൻഎ യൂണിയനിൽപ്പെട്ട ആറ് നഴ്സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേഴ്സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ഗർഭിണിയായ ലക്ഷ്മി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.