തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നിര്ണായകം

രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്കും 15 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനേഴ് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്കും 15 പഞ്ചായത്ത് വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും എട്ടു വീതം സീറ്റുകളാണ് ലഭിച്ചത്.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ലീഗ് സ്വതന്ത്ര അംഗം കൂറ് മാറിയതിനെ തുടർന്ന് എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണം ഉറപ്പിക്കാൻ എൽഡിഎഫിന് ജയം അനിവാര്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us