കുമരകം കരിമഠത്തുള്ളത് പൂര്‍ണമായും ദ്രവിച്ച ഒരു തടി പാലം; ജീവന്‍ പണയം വെച്ച് നാട്ടുകാരുടെ യാത്ര

പൂര്‍ണമായും ദ്രവിച്ച ഒരു തടി പാലം. എപ്പോള്‍ വേണമെങ്കിലും അത് കായലിലേക്ക് പതിക്കാം. ഒരു വശത്ത് കൈവരി തന്നെയില്ല
കുമരകം കരിമഠത്തുള്ളത്  പൂര്‍ണമായും ദ്രവിച്ച ഒരു തടി പാലം; ജീവന്‍ പണയം വെച്ച് നാട്ടുകാരുടെ യാത്ര
Updated on

കോട്ടയം: കുമരകം കരിമഠം സ്‌കൂള്‍ പാലം അപകടാവസ്ഥയില്‍. മൂന്നുവര്‍ഷത്തിലേറെയായി അപകട സ്ഥിതിയിലായ പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് കുഞ്ഞു കുട്ടികളടക്കമുള്ളവര്‍ യാത്ര ചെയ്യുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഫി വിത്ത് അരുണ്‍ പരിപാടിക്കിടെ നാട്ടുകാര്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തി. ആറുമാസത്തിനകം പുതിയ പാലം വരുമെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഉറപ്പ്.

പൂര്‍ണമായും ദ്രവിച്ച ഒരു തടി പാലം. എപ്പോള്‍ വേണമെങ്കിലും അത് കായലിലേക്ക് പതിക്കാം. ഒരു വശത്ത് കൈവരി തന്നെയില്ല. തൂണുകള്‍ ആകട്ടെ പൂര്‍ണമായി ദ്രവിച്ച അവസ്ഥയിലും. തൊട്ടടുത്ത യുപി സ്‌കൂളിലേക്ക് അടക്കം കുട്ടികള്‍ പോകുന്നത് ഈ വഴിയാണ്. മൂന്നുവര്‍ഷത്തിലേറെയായി പാലത്തിന്റെ ദുരവസ്ഥ തുടരുന്നു. പലവട്ടം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പാലത്തിന്റേത് ശോചനീയാവസ്ഥയാണ്. നടക്കാന്‍ തങ്ങള്‍ക്ക് മറ്റ് വഴികളില്ലെന്നും നാട്ടുകാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും ഇപ്പോള്‍ അത് അമ്പതോളമായെന്നും സ്‌കൂള്‍ അധ്യാപകരും പ്രതികരിച്ചു. അതേസമയം ആറുമാസത്തിനകം പുതിയ പാലം വരുമെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റിന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com