പുതുപ്പള്ളിയിൽ 2 ബൂത്തുകളിൽ വോട്ടിങ് അവസാനിക്കാനിരിക്കെ പോളിങ് 76% പിന്നിട്ടു.
സർക്കാരിനെതിരായ വിലയിരുത്തലാവും ഫലം എന്നും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും ചെന്നിത്തല.
പുതുപ്പള്ളിയിൽ 179 ബൂത്തുകളിലും പോളിംഗ് പൂർത്തിയായി
വോട്ടിംഗ് സമയം തീർന്ന 6മണിക്ക് ക്യൂവിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടിങ് സമയം കഴിഞ്ഞിട്ടും 32 ബൂത്തുകളിൽ വോട്ടർമാരുടെ ക്യൂ.
കളക്ടറോട് പരാതി പറഞ്ഞിരുന്നതായി ജെയ്ക് സി തോമസ്. പോളിംഗ് മന്ദഗതിയിൽ ആയത് വി എൻ വാസവൻ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയതായും ജെയ്ക് സി തോമസ്.
ആറിന് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ ക്യൂ ഉണ്ടെങ്കിൽ പോളിങ് സ്റ്റേഷന്റെ ഗേറ്റ് അടച്ചശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് സ്ളിപ് നൽകി വോട്ടവകാശം വിനിയോഗിക്കുന്നതിന് അവസരം നൽകും.
പുതുപ്പള്ളിയിൽ വോട്ടിങ് അവസാന ഘട്ടത്തിലേക്ക്.
പോളിങ് അവസാനിക്കാൻ അരമണിക്കൂറോളം മാത്രം ശേഷിക്കെ പുതുപ്പള്ളിയിൽ 71.18% പോളിംഗ്.
പുതുപള്ളിയിൽ 70%ത്തോട് അടുത്ത് പോളിങ്.
പോളിങ് തീരാൻ ഒരു മണിക്കൂർ ശേഷിക്കെ പുതുപ്പള്ളിയിൽ 58,900 സ്ത്രീ വോട്ടർമാർ ഇതുവരെ വോട്ടുചെയ്തു.
വോട്ടിങ് സമയം തീരാൻ ഒരു മണിക്കൂർ ശേഷിക്കെ പോളിങ് 68.11%.
ഇനി വോട്ടുരേഖപ്പെടുത്താൻ ശേഷിക്കുന്നത് ഒന്നര മണിക്കൂർ മാത്രം.
പുതുപ്പള്ളിയിൽ പോളിങ് 65.12 പിന്നിട്ടു. വോട്ടു ചെയ്തവരുടെ എണ്ണം ഒരുലക്ഷം കടന്നു.
പുതുപ്പള്ളിയില് വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോള് 64.48 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഇതുവരെയുള്ള പോളിങ് ശതമാനം 55.04%
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില് പോളിങ് പുരോഗമിക്കവേ പരാതിയുമായി യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന്. വോട്ടിംഗ് പ്രക്രിയ പലയിടത്തും വൈകുന്നുവെന്നാണ് പരാതി. ബൂത്തുകളില് നിന്ന് വ്യാപകമായി പരാതി ഉണ്ടാകുന്നു. ജനങ്ങളുടെ സമയം വിലപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്നും ചാണ്ടി ഉമ്മന് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
പോൾ ചെയ്ത വോട്ട് :83140
പുരുഷന്മാർ: 41921
സ്ത്രീകൾ: 41217
ട്രാൻസ്ജെൻഡർ: 2
പോൾ ചെയ്ത വോട്ട് : 77675
പുരുഷന്മാർ: 39411
സ്ത്രീകൾ: 38262
ട്രാൻസ്ജെൻഡർ: 2
ശതമാനം: 39.79%
പോൾ ചെയ്ത വോട്ട് : 70204
പുരുഷന്മാർ: 35919
സ്ത്രീകൾ: 34284
ട്രാൻസ്ജെൻഡർ: 1
പുതുപ്പള്ളിയില് മികച്ച പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂർ പിന്നിടുമ്പോള് 32.37 ശതമാനം പോളിങ് രേഖപ്പെടുത്തി
പോൾ ചെയ്ത വോട്ട് : 46928
പുരുഷന്മാർ: 24682
സ്ത്രീകൾ: 22246
ട്രാൻസ്ജെൻഡർ: 0
മൊത്തം ശതമാനം: 20.34%
പോൾ ചെയ്ത വോട്ട് : 35889
പുരുഷന്മാർ: 19157
സ്ത്രീകൾ: 16732
ട്രാൻസ്ജെൻഡർ: 0
കുടുംബ സമേതമെത്തി വോട്ട് ചെയ്ത് മന്ത്രി വി എന് വാസന്. എല്ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മന്ത്രി പ്രതികരിച്ചു. ഓഡിയോ വിവാദത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില് കെട്ടിവെക്കണ്ട. യുഡിഎഫ് പരാതി നല്കാന് തയ്യാറുണ്ടോയെന്നും വി എന് വാസവന് ചോദിച്ചു.
യുഡിഎഫ് സ്ഥാനാര്ത്ഥി ചാണ്ടി ഉമ്മന് വോട്ട് രേഖപ്പെടുത്തി.
മൊത്തം ശതമാനം: 15.36%
പോൾ ചെയ്ത വോട്ട് : 27099
പുരുഷന്മാർ: 14667
സ്ത്രീകൾ: 12432
ട്രാൻസ്ജെൻഡർ: 0
ആളുകളുടെ പ്രതികരണമെല്ലാം പോസിറ്റീവാണ്. ജനാധിപത്യ പ്രക്രിയയില് പങ്കാളികളാകാനുള്ള ജനങ്ങളുടെ താല്പര്യം തീര്ച്ചയായും ആഹ്ലാദം നല്കുന്നതാണ്.ചാണ്ടി ഉമ്മന്
പുതുപ്പള്ളിയില് എല്ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. ഒരു മണിക്കൂർ ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്.
വിജയ പ്രതീക്ഷയെന്ന് എന്ഡിഎ സ്ഥാനാർത്ഥി ലിജിന് ലാല്. എന്ഡിഎ വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ലിജിന് ലാല്.
ശതമാനം: 7.08%
പോൾ ചെയ്ത വോട്ട് : 12497
പുരുഷന്മാർ: 6938
സ്ത്രീകൾ: 5559
ട്രാൻസ്ജെൻഡർ: 0
വികസന സംവാദത്തില് നിന്ന് ഒളിച്ചോടിയത് യിഡിഎഫ് എന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി ജെയ്ക് സി തോമസ്. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയിലെ സൃഷ്ടിക്കുമെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
പുതുപ്പള്ളിയെന്നാല് മലയാളികള്ക്ക് വര്ഷങ്ങളായി ഉമ്മന് ചാണ്ടിയായിരുന്നു. ആ അതികായന് തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയായി വന്ന കാലത്തൊന്നും പുതുപ്പള്ളിക്കാര് വോട്ട് ചെയ്യാന് മടി കാണിച്ചിട്ടില്ല. അത് കണക്കുകള് പറയും.
2021ല് 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. കേരളത്തിലേത് അന്ന് 74.04 ശതമാനമായിരുന്നു. 2016ല് പുതുപ്പള്ളിക്കാരില് 77.40 ശതമാനം പേരില് 77.40 ശതമാനം പേര് വോട്ട് ചെയ്തു. കേരളത്തിന്റെ ആകെ ശതമാനം 77.35 ആയിരുന്നു. 2011ല് 74.44 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. കേരളത്തിലാകട്ടെ 75.12 ശതമാനവും ആയിരുന്നു.
കളക്ടർ വി വിഗ്നേശ്വരി ബൂത്തുകൾ സന്ദർശിക്കുന്നു. ജനാധിപത്യത്തോടുള്ള വിശ്വാസമാണ് നീണ്ട നിരയിൽ പ്രകടമാകുന്നത്. പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കളക്ടർ വി വിഗ്നേശ്വരി മാധ്യമങ്ങളോട്.
പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
എല്ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് 7.30 ന് മണർകാട് ഗവ. എല്പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തും. അത് കഴിഞ്ഞ് വിവിധ ബൂത്തുകൾ സന്ദർശിക്കും.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രാവിലെ ആറുമണിക്ക് പുതുപ്പള്ളി പള്ളിയിൽ പിതാവിൻ്റെ കല്ലറയിൽ എത്തി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ച ശേഷം ഏഴു മണിയോടുകൂടി വാകത്താനം മണ്ഡലത്തിലെ പോളിംഗ് ബൂത്തുകൾ സന്ദർശിക്കും. തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പോളിംങ് ബൂത്തുകൾ സന്ദർശിക്കും. 9 മണിക്ക് വീട്ടിലെത്തി സഹോദരിമാർക്കും മാതാവിനും ഒപ്പം വോട്ട് ചെയ്യുന്നതിന് വേണ്ടി ജോർജിയൻ പബ്ലിക് സ്കൂളിലേക്ക് പുറപ്പെടും
കോട്ടയം: പുതുപ്പളളി ഇന്ന് പോളിങ് ബൂത്തില്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,76,417 പേർ ഇന്ന് വോട്ട് ചെയ്യാനെത്തും. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുളളത്.
സെപ്റ്റംബർ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. നിയമസഭയിലേക്കുളള ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണിത്. രണ്ടു തവണ അച്ഛനോട് മത്സരിച്ച ശേഷം മകനോട് മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിനുളളത്. ലിജിൻ ലാൽ ആണ് എൻഡിഎയുടെ സ്ഥാനാർത്ഥി. എഎപിയുടേത് ഉൾപ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുളളത്.